കിഴക്കേ കല്ലട : കല്ലട ത്രിവേണി പാടശേഖരത്തിലെ നെൽക്കൃഷിയുടെ വിളവെടുപ്പുത്സവം ഏപ്രിൽ അഞ്ചിന് കൃഷിമന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഇതിനായി ശനിയാഴ്ച ചേർന്ന സ്വാഗതസംഘം രൂപവത്‌കരണയോഗം സി.പി.ഐ., കിസാൻ സഭാ നേതാക്കൾ ബഹിഷ്കരിച്ചു.
കിഴക്കേ കല്ലട പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റാണി സുരേഷ്, സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ തുടങ്ങിയവർ സംസാരിച്ചു.
ത്രിവേണി പാടശേഖരത്തിലെ നെൽക്കൃഷി നടത്തിയത് കുട്ടനാട്ടെ സംഘമാണ്. തരിശ് നെൽക്കൃഷിയുടെ പേരിൽ കൃഷിഭവന്റെ സഹായത്തോടെ നടക്കുന്ന സബ്സിഡി വെട്ടിപ്പ് അന്വേഷിക്കണമെന്നാണ് കിസാൻ സഭ കിഴക്കേ കല്ലട മേഖലാ കമ്മിറ്റിയുടെ ആവശ്യം. കിസാൻ സഭ കുന്നത്തൂർ മണ്ഡലം ജോയന്റ് സെക്രട്ടറി പറത്തൂർ ഷിബു, സി.പി.ഐ. ലോക്കൽ സെക്രട്ടറി ആർ.ജി.രതീഷ്, പനയം സുധാകരൻ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..