ശാസ്താംകോട്ട : കെ.എസ്.എം.ഡി.ബി. കോളേജിൽ ഔഷധസസ്യതോട്ടം ഒരുങ്ങുന്നു. കോളേജ് കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ അഞ്ചു സെന്റ് സ്ഥലത്താണ് ഒഷധസസ്യങ്ങൾ നടുന്നത്. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റാണ് തോട്ടം നിർമാണവും പരിപാലനവും നടത്തുന്നത്. അശോകം, നീർമരുത്, പാരിജാതം, മന്ദാരം, ഞാവൽ, ആവണക്ക്, കറ്റാർവാഴ തുടങ്ങി അറുപതിൽപ്പരം ഔഷധസസ്യങ്ങളാണ് നട്ടുവളർത്തുന്നത്.
പരിസ്ഥിതിപ്രവർത്തകൻ പി.വി.ദിവാകരൻ നീലേശ്വരം സൗജന്യമായാണ് സസ്യങ്ങൾ നൽകിയത്. അദ്ദേഹം നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി കാസർകോട്ടുനിന്നു തൈകൾ എത്തിച്ചുനൽകി.
കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ ഔഷധച്ചെടികൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.സി.പ്രകാശ് അധ്യക്ഷത വഹിച്ചു.
ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ.അജിത്കുമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡി.എസ്.അരുൺ ഷനോജ്, വി.എസ്.ലജിത്, നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു. പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ പി.വി.ദിവാകരനെ ചടങ്ങിൽ ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..