അഞ്ചൽ :അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഏറം ബ്രാഞ്ചിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. പി.എസ്.സുപാൽ എം.എൽ.എ. അധ്യക്ഷതവഹിച്ചു. തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ്.രാജേന്ദ്രൻ ആദ്യനിക്ഷേപം സ്വീകരിച്ചു. സംരംഭക ലോൺ വിതരണോദ്ഘാടനം കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനും ലോക്കറിന്റെ താക്കോൽ കൈമാറൽ സഹകരണ ജോയന്റ് രജിസ്ട്രാർ എം.അബ്ദുൽ സലീമും നിർവഹിച്ചു.
അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ബാങ്ക് പ്രസിഡന്റ് വി.എസ്.സതീഷ്, ബാങ്ക് സെക്രട്ടറി വിജീഷ് മോഹനൻ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.ബാബു പണിക്കർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌മാരായ സജീവ്, അസീന മനാഫ്, ഡോ. കെ.ഷാജി, അംബികാകുമാരി, ബാങ്ക് വൈസ് പ്രസിഡന്റ് സുജേഷ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് മുൻ പ്രസിഡന്റ്‌മാരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..