ഓയൂർ :അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ ക്ഷേത്രഭാരവാഹികളായ മൂന്നുപേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂരിലെ പ്രധാന ക്ഷേത്രത്തിലെ ഉത്സവസമാപനദിവസമായ ചൊവ്വാഴ്ചയാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയത്.
രമേശൻ പിള്ള, വിനോദ്, സുനിൽ എന്നിവരെയാണ് പൂയപ്പള്ളി എസ്.എച്ച്.ഒ. എസ്.ടി.ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒരു വീടിനു കേടുപറ്റി. വെടിക്കെട്ട് നടത്തുന്നതിനു വേണ്ട അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽനിന്നു തേടുകയോ ക്രമീകരണം ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിനുശേഷം വെടിക്കെട്ട് നടത്തുന്നതിന് നിരോധനവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നോട്ടീസിൽ ആകാശദീപക്കാഴ്ച എന്നു രേഖപ്പെടുത്തിയിരുന്നു. ഇത്തരം ദീപക്കാഴ്ചകൾക്ക് താരതമ്യേന ശബ്ദവും സ്ഫോടനശേഷിയും കുറഞ്ഞ പടക്കങ്ങളാണ് ഉപയോഗിക്കുക. എന്നാൽ ഉഗ്രശബ്ദത്തോടുകൂടിയ വെടിക്കെട്ടാണ് ഓയൂരിൽ നടത്തിയത്. എക്സ്പ്ലോസീവ് ആക്ട് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ പോലീസ് സ്വമേധായാ കേസെടുക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..