മങ്ങാട് : ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കൊല്ലം ബൈപ്പാസിൽ മങ്ങാട് അടിപ്പാത അനിവാര്യമാണെന്നും അടിപ്പാത വേണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും കളക്ടർ അഫ്‌സാന പർവീണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി., എം.നൗഷാദ് എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇക്കാര്യത്തിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്ന് യോഗം ദേശീയപാതാ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ദേശീയപാതയിൽ എസ്.എൻ.കോളേജുമുതൽ കാവനാടുവരെ ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് സംയുക്ത പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. ദേശീയപാതാ അതോറിറ്റി, ജല അതോറിറ്റി, കരാർ കമ്പനി എന്നിവരുടെ പ്രതിനിധികൾ സംയുക്ത പരിശോധനയുടെ ഭാഗമാകും. ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി വിശദ റിപ്പോർട്ട് നൽകാനും തീരുമാനമായി. വകുപ്പുതല ഉദ്യോഗസ്ഥർ, പ്രദേശവാസികൾ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..