മങ്ങാട് :എന്റെ ഭൂമി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട ഡിജിറ്റൽ റീസർവേയിൽ ഉൾപ്പെട്ട മങ്ങാട് വില്ലേജിൽ സർവേ ജോലികൾ പൂർത്തിയാക്കി ഡ്രാഫ്റ്റ് റെേക്കാഡുകളുടെ പ്രദർശനം ആരംഭിച്ചു. സർവേ റെേക്കാഡുകൾ എന്റെ ഭൂമി പോർട്ടലിലും ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലും (ഗവ. എച്ച്.എസ്. എൽ.പി.സ്കൂൾ, മങ്ങാട്) പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകൾക്ക് എന്റെ ഭൂമി പോർട്ടൽ സന്ദർശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. ക്യാമ്പ് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനത്തിലൂടെ ഈ മാസം 27 വരെ ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ റെക്കോഡുകൾ പരിശോധിക്കാനും അവസരമുണ്ട്.
കൊല്ലം കോർപ്പറേഷന്റെ അറുനൂറ്റിമംഗലം, മങ്ങാട്, കരിക്കോട്, ചാത്തിനാംകുളം, കോളേജ് എന്നീ അഞ്ചു ഡിവിഷൻ ഉൾപ്പെടുന്നതാണ് മങ്ങാട് വില്ലേജ്. ജില്ലയിലെ ആദ്യ ഡിജിറ്റൽ റീസർവേ വില്ലേജ് ആകുന്നതിന്റെ ഭാഗമായി 656 ഹെക്ടർ വിസ്തീർണമുള്ള വില്ലേജിൽ 100 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കിയിരുന്നു. വിവിധ താലൂക്കുകളിൽനിന്നുള്ള നാല് സർവേ സൂപ്രണ്ടുമാർ, ഒരു സർവേ സൂപ്രണ്ട് ട്രെയിനി, നാല് ഹെഡ് സർവെയർമാർ, 40 വകുപ്പ് സർവെയർമാർ, 53 താത്കാലിക സർവെയർമാർ, രണ്ട് സർവെയർ ട്രെയിനി എന്നിവരടങ്ങുന്ന സംഘമാണ് മങ്ങാട് വില്ലേജിലെ വിവിധ ഭാഗങ്ങളിൽ സർവേ ജോലികൾ പൂർത്തീകരിച്ചത്.
ജൂൺ അവസാനത്തോടെ മങ്ങാട് ഉൾപ്പെടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളിൽ എന്റെ ഭൂമി എന്നപേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ ഭൂമിയുടെ പോക്കുവരവും ലൊക്കേഷൻ സ്കെച്ചും അറിയാൻ കഴിയുന്ന വിധത്തിൽ, രജിസ്‌ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളുടെ പോർട്ടലുകളായ പേൾ, റെലീസ്, ഇ-മാപ്പ് എന്നിവ ഒത്തുചേർന്നാണ് എന്റെ ഭൂമി എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം സജ്ജമാക്കുന്നത്.ഭൂവുടമകൾക്ക് റെേക്കാഡുകൾ പരിശോധിക്കാൻ അവസരം
എന്തിനാണ് ഡിജിറ്റൽ സർവേ ?
:എല്ലാ ഭൂമിക്കും കൃത്യമായ രേഖയുണ്ടാക്കുക, ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഓൺലൈനാക്കുക എന്നിവയാണ് 'എന്റെ ഭൂമി' പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഓരോ ഭൂമിയുടെയും കൃത്യമായ അളവുകൾ െവച്ച് ലാൻഡ് പാഴ്‌സൽ മാപ് (എൽ.പി.എം.) തയ്യാറാക്കാനാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ സർവേ, രജിസ്‌ട്രേഷൻ, റവന്യൂ എന്നീ വകുപ്പുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനാകും. ഇതിനുള്ള ഏകജാലക സംവിധാനമായിരിക്കും 'എന്റെ ഭൂമി' പോർട്ടൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..