കൊല്ലം :വഴക്കിനിടെ അച്ഛന്റെ വെട്ടേറ്റ മകൻ ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ കണ്ടച്ചിറ മതിനൂർമുക്ക് സ്വദേശി മരംവെട്ടു തൊഴിലാളിയായ മധുവിനെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കു വെട്ടേറ്റ മകൻ രാഹുൽ (24) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാകുന്നതും സംഘർഷത്തിലെത്തുന്നതും പതിവാണെന്ന് പോലീസ് പറയുന്നു. നേരത്തേ ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിട്ടിട്ടുമുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ മധു വെട്ടുകത്തികൊണ്ട് രാഹുലിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുവിനെ രാത്രി പതിനൊന്നോടെ ചാത്തിനാംകുളം റെയിൽവേഗേറ്റിനു സമീപത്തുനിന്ന് അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..