ഞാങ്കടവ് പാലം-പാകിസ്താൻമുക്ക് പാതയിലെ കുഴികൾ
ശാസ്താംകോട്ട : പൊട്ടിപ്പൊളിഞ്ഞ കുന്നത്തൂർ ഞാങ്കടവ് പാലം-പാകിസ്താൻമുക്ക് പാതയിലെ യാത്ര ദുരിതപൂർണം. പുത്തൂർ-കടമ്പനാട് പാതയിൽ ഞാങ്കടവുമുതൽ നാലുകിലോമീറ്റർ ഭാഗമാണ് പതിറ്റാണ്ടായി തകർന്നുകിടക്കുന്നത്. നിറയെ വലിയ കുഴികളാണ്. കുണ്ടറയിൽനിന്ന് പുത്തൂർ, ഐവർകാല, കടമ്പനാട് വഴി അടൂരിലേക്കും ശബരിമലയിലേക്കുമുള്ള പ്രധാനപാതയാണിത്.
കൊട്ടാരക്കര പൊതുമരാമത്ത് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള, പുത്തൂരിനും ഞാങ്കടവ് പാലത്തിനുമിടയിലുള്ള ഭാഗം സഞ്ചാരയോഗ്യമാക്കി. ശേഷിച്ച പാതയുടെ ഉടമസ്ഥത സംബന്ധിച്ച് ജില്ലാപഞ്ചായത്തും പൊതുമരാമത്ത് വിഭാഗവും തമ്മിൽ തർക്കമാണ്. അതിനു പരിഹാരമാകാത്തത് പാതയുടെ വികസനത്തിനു തടസ്സമായി.
പി.ഡബ്ല്യു.ഡി.ക്ക് കൈമാറാൻ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി തീരുമാനമെടുത്തിട്ട് രണ്ടുവർഷമായി. പഞ്ചായത്ത് കമ്മിറ്റി അന്തിമ അംഗീകാരവും നൽകി. ഇതുസംബന്ധിച്ച് എല്ലാ രേഖകളും പി.ഡബ്ല്യു.ഡി.ക്ക് കൈമാറി. എന്നിട്ടും പാത ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനമിറക്കാൻ പി.ഡബ്ല്യു.ഡി. തയ്യാറായിട്ടില്ല.
അതിനാൽ നിലവിൽ ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥത ഒഴിഞ്ഞിട്ടുമില്ല. കോടികൾ വേണ്ടിവരുന്ന പാതനവീകരണത്തിന് ജില്ലാപഞ്ചായത്തിനു ഫണ്ടില്ലെന്ന് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. പി.ഡബ്ല്യു.ഡി. ഏറ്റെടുക്കാത്തതിനാൽ ബജറ്റിൽ വകയിരുത്തിയ തുക രണ്ടു തവണയായി നഷ്ടപ്പെടുകയും ചെയ്തു. ജില്ലാപഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് റോഡുകൾക്ക് കിഫ്ബി തുക അനുവദിക്കുന്നതുമില്ല. ഏക ആശ്രയം പി.ഡബ്ല്യു.ഡി.യാണ്. ആരെങ്കിലും ഏറ്റെടുത്ത് നന്നാക്കിത്തരണമെന്നാണ് ഐവർകാലക്കാരുടെ അപേക്ഷ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..