കൊല്ലം :എക്സൈസ് സംഘം പെരിനാട് ഭാഗത്ത് കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ എം.ഡി.എം.എ.യും ചരസും കഞ്ചാവുമായി യുവാവ് പിടിയിലായി. പെരിനാട് വില്ലേജിൽ പാറപ്പുറം ഉണ്ണിഭവനിൽ ഉണ്ണിക്കൃഷ്ണനെ(30)യാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയിൽനിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 2.2 ഗ്രാം എം.ഡി.എം.എ., 18.3 ഗ്രാം ചരസ്, 100 ഗ്രാം കഞ്ചാവ് എന്നിവയുമായി ചെറുമൂട് ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ബി.വിഷ്ണു, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ശശികുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..