23 ലക്ഷം കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്


1 min read
Read later
Print
Share

അഞ്ചൽ : പട്ടാപ്പകൽ മുഖംമൂടിസംഘം വീട്ടിൽനിന്ന് 23 ലക്ഷം കവർന്ന സംഭവത്തിൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇടമുളയ്ക്കൽ വാഴോട്ട് പുത്തൻവീട്ടിൽ നസീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അയൽവാസികളോട് പോലീസ് വിവരങ്ങൾ തിരക്കുകയും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

എന്നാൽ മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എസ്.പി., ഡിവൈ.എസ്.പി., എസ്.എച്ച്.ഒ., ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

മുഖംമൂടിസംഘം: ദുരൂഹത മാറ്റണം

അഞ്ചൽ : ഇടമുളയ്ക്കൽ വാഴോട്ട് ഭാഗത്ത് നസീറിന്റെ വീട്ടിൽ പകൽസമയം മുഖംമൂടിസംഘം വീട്ടിൽക്കയറി 23 ലക്ഷം രൂപ കവർന്ന സംഭവത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണം. പൂട്ടുപൊളിച്ചതിലും പണം അപഹരിച്ചതിലുമുള്ള ദുരൂഹത നീക്കണമെന്നും കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം പ്രസിഡന്റ് റംലി എസ്.റാവുത്തറും, യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ്‌ രാജീവ് കോശിയും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..