കൊല്ലം : പരവൂർ അഗ്രോ ബസാർ തുറക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും സത്വരനടപടി സ്വീകരിക്കണമെന്ന് കൃഷിമന്ത്രിയോട് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള അഗ്രോ ബസാറിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. കർഷകർക്ക് ആവശ്യമുള്ള സാധനങ്ങളും ഉത്‌പന്നങ്ങളും എത്തിച്ചാൽ ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനമാണ് പൂട്ടുന്നത്. കൃഷിവകുപ്പിന്റെ കീഴിലുള്ള ഏക പൊതുമേഖലാ സ്ഥാപനമാണ് പിടിപ്പുകേടുകാരണം പൂട്ടുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അഗ്രോ ബസാറിന്റെ തുടർപ്രവർത്തനം സാധ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..