തെന്മല : ആര്യങ്കാവ് ഇടപ്പാളയത്ത് കാട്ടാനയെക്കണ്ട് ഭയന്നോടിയ ഗൃഹനാഥന് പരിക്കേറ്റു. ഇടപ്പാളയം െെകയൂന്നുപാറയിൽ ഷാജി കെ.ജോസഫി(54)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ വീടിനു സമീപമെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വനാതിർത്തിയിലുള്ള കൃഷിയിടത്തിലെ പ്ലാവിൽനിന്ന് ചക്ക ആഹാരമാക്കാൻ കാട്ടാനയെത്തിയതുകണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന അക്രമാസക്തനാകുകയായിരുന്നു. ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കല്ലിൽത്തട്ടി വീണത്. കാലിനും നട്ടെല്ലിന്റെ ഭാഗത്തും പരിക്കുണ്ട്. തുടർന്ന് ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. രാത്രിതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഷാജിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. ഇടപ്പാളയം തീവണ്ടിപ്പാതയ്ക്കു മറുവശത്ത് പതിനെട്ടോളം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് കാട്ടാന സ്ഥിരമായി ഇറങ്ങുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..