കൊല്ലം : ഇടവാ ബഷീറിന്റെ ഗാനമേളകൾ സംഗീതാസ്വാദകർക്ക് എന്നും ഹരമായിരുന്നെന്നും ആസ്വാദകരുമായി നേരിട്ടു സംവദിച്ചിരുന്ന ബഷീറിന് അർഹതപ്പെട്ട പരിഗണന ലഭിച്ചില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി.
ഗായകൻ ഇടവാ ബഷീറിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ കൊല്ലത്തു സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിന്റെയും ഇടവാ ബഷീർ മ്യൂസിക്കൽ ഫൗണ്ടേഷന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിലെ മുതിർന്ന കലാകാരന്മാരെ എം.പി. ആദരിച്ചു. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന, പ്രയാസമനുഭവിക്കുന്ന കലാകാരന്മാർക്കുള്ള പ്രതിമാസ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ. നിർവഹിച്ചു. വനിതാ കമ്മിഷൻ മുൻ അംഗം ഷാഹിദാ കമാൽ അധ്യക്ഷത വഹിച്ചു.
ഗാന്ധിഭവന്റെ നേതൃത്വത്തിൽ കൊല്ലം കേന്ദ്രമായി ഇടവാ ബഷീർ മ്യൂസിക്കൽ ഫൗണ്ടേഷന് രൂപംനൽകി. സംഗീതാഭിരുചിയുള്ള നിർധനരായ വിദ്യാർഥികളെയും പ്രതിഭകളെയും കണ്ടെത്തി മികച്ച പരിശീലനം നൽകി സംഗീതരംഗത്ത് ഉയർത്തിക്കൊണ്ടുവരിക, മ്യൂസിക്കൽ അക്കാദമി സ്ഥാപിച്ചു സൗജന്യ സംഗീതകോഴ്സുകൾ ആരംഭിക്കുക, സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുക, സംഗീതപ്രതിഭകളെ ആദരിക്കുക, നിർധന കലാകാരന്മാർക്ക് പെൻഷനും ചികിത്സാസഹായങ്ങളും നൽകുക, മുതിർന്ന കലാകാരന്മാരെ ആദരിക്കുക തുടങ്ങി ഇടവാ ബഷീറിന്റെ പേരിൽ ജനനന്മ ലക്ഷ്യമാക്കിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി., സെക്രട്ടറി അമൽ ഗാന്ധിഭവൻ, ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജൻ എന്നിവർ പറഞ്ഞു.
എസ്.സുവർണകുമാർ, പ്രൊഫ. ജി.മോഹൻദാസ്, എസ്.അജയകുമാർ, ആർ.പ്രകാശൻ പിള്ള, എസ്.അശോക്‌കുമാർ, ഇ.അബ്ദുൾ ജബ്ബാർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, കേരളപുരം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..