കുണ്ടറ: മയിൽ കോഴിയും കാഞ്ഞിരവും മുള്ളാത്തയും കിഴക്കേ കല്ലട ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിലെ പ്രധാന ഇനങ്ങളായി മാറും. വർഷങ്ങൾക്കുമുമ്പുള്ള രജിസ്റ്റർ വൈകാതെ പുതുക്കും. മുള്ളാത്ത അർബുദ പ്രതിരോധത്തിന് ഉത്തമമാണെന്ന പ്രചാരണത്തെ തുടർന്ന് പലസംസ്ഥാനങ്ങളിലും കൃഷിചെയ്യുന്നുണ്ടെന്ന് കല്ലടയിലെ കില റിസോഴ്സ് പേഴ്സൺ ആർ.രവീന്ദ്രൻ നായർ പറഞ്ഞു.
കിഴക്കേ കല്ലടയിലും മുള്ളാത്ത കൃഷി ചെയ്യുന്നതിനെക്കുറിച്ച് അടുത്ത പഞ്ചായത്ത് സമിതിയിൽ ചർച്ചചെയ്യുമെന്ന് പ്രസിഡന്റ് ഉമാദേവിയമ്മ പറഞ്ഞു. വീടുകളിൽ നിലവിലുള്ള മുള്ളാത്തമരം വെട്ടരുതെന്ന് പഞ്ചായത്ത് നിർദേശം നൽകും. മയിൽ കോഴി അഥവാ നീലക്കോഴി കിഴക്കേ കല്ലടയിലെ ചെമ്പ് പാടത്തിൽ എന്നോ എത്തിയ പക്ഷികളാണ്. ഇതിന്റെ ആവാസം നീർത്തടങ്ങളിലാണ്.
നീർത്തടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നത് മയിൽ കോഴികളുടെ അതിജീവനം ദുഷ്കരമാക്കിയിട്ടുണ്ട്. അതിനുവേണ്ട സംരക്ഷണം നൽകിയില്ലെങ്കിൽ ഭാവിയിൽ ജൈവ വൈവിധ്യ രജിസ്റ്ററിൽനിന്ന് അപ്രത്യക്ഷമാകും.
രജിസ്റ്റർ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയാണ് തയ്യാറാക്കുന്നത്. അതത് പഞ്ചായത്ത് പ്രസിഡന്റമാരായിരിക്കും സമിതിയുടെ അധ്യക്ഷർ. പരമ്പരാഗതമായ നാട്ടറിവുകൾ, കാർഷികവിളകൾ, പഴവർഗം, കള, കീടം, മണ്ണിനങ്ങൾ, ഔഷധസസ്യം, അലങ്കാരച്ചെടികൾ, വനവൃക്ഷങ്ങൾ, പുല്ലിനങ്ങൾ, വള്ളിച്ചെടികൾ തുടങ്ങി ഭൂരൂപംവരെ രജിസ്റ്ററിൽ രേഖപ്പെടുത്തും. വരുംതലമുറയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടും.
Cap1കിഴക്കേ കല്ലടയിലെ അലങ്കാരച്ചെടികൾ
മുള്ളാത്ത


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..