ആര്യങ്കാവ് 47-ലെ തേക്ക് തോട്ടത്തിൽനിന്നു മുറിച്ച തടി ഡിപ്പോയിൽ എത്തിച്ചപ്പോൾ
തെന്മല :വനംവകുപ്പിന്റെ വർക്കിങ് പ്ലാൻ പ്രകാരം 10 ഹെക്ടറിൽ കൂടുതൽ തേക്ക് തോട്ടം മുറിക്കാൻ അനുമതിയില്ലാത്തത് തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷമാണ് 1921 വർഷം കണക്കാക്കിയുള്ള വർക്കിങ് പ്ലാൻ പാസാക്കിവന്നത്.
ആര്യങ്കാവ്, അച്ചൻകോവിൽ, തെന്മല ഉൾപ്പെടെയുള്ള കിഴക്കൻമേഖലയിൽ രണ്ടായിരത്തോളം ഡിപ്പോ തൊഴിലാളികളാണുള്ളത്. എന്നാൽ വർക്കിങ് പ്ലാൻ അംഗീകരിച്ചുവന്നപ്പോൾ ഒരു പ്രദേശത്തെ തേക്ക് തോട്ടം വിഭജിച്ച്, പത്തുവർഷത്തെ ഇടവേളയിൽ മാത്രമേ മുറിക്കാൻ പാടുള്ളൂവെന്ന് നിഷ്കർഷിക്കുന്നുണ്ട്. നിലവിൽ ആര്യങ്കാവ് 47-ൽ 1960-ൽ പ്ലാൻറ് ചെയ്ത 42 ഹെക്ടർ തേക്ക് തോട്ടമാണുള്ളത്. 42 ഹെക്ടറിൽ ഇത്തവണ 10 ഹെക്ടർ മാത്രമാണ് മുറിക്കാനാകുന്നത്. ഒൻപത് ഹെക്ടറിലുള്ള തടികൾ ഇതിനകം മുറിച്ച് ഡിപ്പോകളിൽ എത്തിച്ചുകഴിഞ്ഞു. ഇതോടെ രണ്ടുമാസമായി ലഭിച്ചുവന്ന ജോലികൾ നിലച്ചിട്ടുണ്ട്.
ഇനിയുള്ളത് കയറ്റിയിറക്ക് ജോലി മാത്രമാണ്. ആര്യങ്കാവ് 47-ലെ തേക്ക് തോട്ടം മുറിക്കാൻ തുടങ്ങിയതോടെ ഡിപ്പോയിലെ തൊഴിലാളികൾക്കും മറ്റു തൊഴിലാളികൾക്കും ലോറി ജീവനക്കാർക്കും ഉൾപ്പെടെ യഥേഷ്ടം തൊഴിൽ ലഭിച്ചിരുന്നു. ഇവിടെ മിച്ചമുള്ള 33 ഹെക്ടറിലെ തേക്ക് തോട്ടം മുറിക്കണമെങ്കിൽ ഇനിയും 30 വർഷം കാത്തിരിക്കണം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..