കൊല്ലം :27 ലക്ഷം വരുമാനംനേടി ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിച്ച കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയുടെ വേനൽക്കാല ബജറ്റ് ടൂറിസം യാത്രകൾ.
48 യാത്രകളിൽ 1,200 പേർ പങ്കാളികളായി. നെഫെർടിറ്റി കപ്പൽ യാത്ര, ഗവി-മൂന്നാർ, വയനാട്, കുമരകം ബോട്ടുയാത്ര, പഞ്ചപാണ്ഡവക്ഷേത്രം തീർഥാടനം എന്നിവയാണ് ഉൾപ്പെടുത്തിയത്. കോളേജ് പൂർവവിദ്യാർഥികൾ, കുടുംബശ്രീ, സീനിയർ സിറ്റിസൺസ് കൂട്ടായ്മകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവർ വിവിധ ചാർട്ടേഡ് ട്രിപ്പുകളിൽ പങ്കാളികളായി.
ശനിയാഴ്ചത്തെ ഗവി യാത്രയോടെ മൺസൂൺ യാത്രകൾക്കും കൊല്ലം ഡിപ്പോയിൽ തുടക്കമായി. 18, 24, 28 തീയതികൾ ഗവി യാത്രയുണ്ടാകും. എൻട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ടിങ് എന്നിവയുൾപ്പെടെ 1650 രൂപയാണ് നിരക്ക്. 10-ന് മൂന്നാർ, വാഗമൺ, റോസ്‌മല യാത്രകളും ചാർട്ട് ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തെ മൂന്നാർ യാത്രയ്ക്ക് താമസവും യാത്രക്കൂലിയും ഉൾപ്പെടെ 1,450 രൂപയാണ് നിരക്ക്. 11, 25 തീയതികളിലുള്ള വാഗമൺ ഏകദിന യാത്രയ്ക്ക് 1020 രൂപയും 11-ലെ പൊന്മുടി യാത്രയ്ക്കും റോസ്‌മല യാത്രയ്ക്കും 770 രൂപയുമാണ് നിരക്ക്.
ജൂൺ 18, 24 തീയതികളിൽ ആഴിമല ചെങ്കൽ യാത്ര 600 രൂപയ്ക്കും 18, 28 തീയതികളിലെ കുംഭാവുരുട്ടി കോന്നി യാത്ര 570 രൂപയ്ക്കും ആസ്വദിക്കാം. ബുക്കിങ്ങിന് ഫോൺ: 9747969768, 9447721659, 9496110124.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..