അഞ്ചാലുംമൂട് : അങ്കണവാടികളിൽ ഒഴിവുള്ള വർക്കർ, ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനം വൈകുന്നതായി പരാതി. അഞ്ചാലുംമൂട് ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ തൃക്കടവൂർ, തൃക്കരുവ, പെരിനാട് പ്രദേശങ്ങളിലെ അങ്കണവാടികളിലാണ് നിലവിൽ ഒഴിവുള്ളത്.
ഒഴിവുള്ള തസ്തികയിലേക്ക് യഥാസമയം നിയമനം നടത്താത്തതിനാൽ പലരുടെയും ഉദ്യോഗക്കയറ്റ സാധ്യത ഇല്ലാതാകുന്നതായാണ് പരാതി.
നിലവിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടി ഒന്നരവർഷംമുമ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ നിയമനം നടത്തുന്നതിനുള്ള സെലക്‌ഷൻ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനാൽ നിയമനം നടത്തുന്നത് തടസ്സപ്പെടുകയായിരുന്നു.
പുതിയ സെലക്‌ഷൻ കമ്മിറ്റിയെ നിയമിച്ചെങ്കിലും വീണ്ടും അപേക്ഷ ക്ഷണിക്കണമെന്നുള്ള ആവശ്യമുയർന്നു. ഇതോടെ വീണ്ടും അപേക്ഷ ക്ഷണിച്ചു.
വർക്കർമാരുടെ നിയമനത്തിനായി ആയിരത്തിനു മുകളിലും ഹെൽപ്പർ നിയമനത്തിന് അഞ്ഞൂറിനു മുകളിലും അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഐ.സി.ഡി.എസ്. ഓഫീസർ പറഞ്ഞത്. തൃക്കടവൂർ മേഖലയിൽ മൂന്നുവർക്കർമാരുടെയും 12 ഹെൽപ്പർമാരുടെയും ഒഴിവുകളുണ്ട്. ഒഴിവുള്ള തസ്തികകളിൽ ഇപ്പോൾ താത്‌കാലിക നിയമനം നടത്തിയിരിക്കുകയാണ്. ഒഴിവുകൾ വരുമ്പോൾ ഹെൽപ്പർമാരിൽ യോഗ്യതയുള്ളവരെ വർക്കർമാരായി സ്ഥാനക്കയറ്റം നൽകുക പതിവാണ്.
നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താൻ വൈകുന്നതിനാൽ ഒട്ടേറെപ്പേരുടെ പ്രൊമോഷൻ സാധ്യതകളും നഷ്ടപ്പെടുകയാണ്. അടിയന്തരമായി നിയമനം നടത്താനുള്ള നടപടിയുണ്ടാകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..