ആദിച്ചനല്ലൂർ ഗവ. യു.പി.സ്കൂളിൽ പച്ചക്കറിക്കൃഷി ഗ്രാമപ്പഞ്ചായത്ത് അംഗം ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
ചാത്തന്നൂർ : ആദിച്ചനല്ലൂർ ഗവ. യു.പി.സ്കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് അംഗം ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ നാസറുദ്ദീൻ, ആദിച്ചനല്ലൂർ കൃഷി ഓഫീസ് അസിസ്റ്റന്റ് അനില, അധ്യാപകരായ സാബു, റഹീന, അരുൺ, സൂസൻ എന്നിവരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. വെണ്ട, തക്കാളി, വഴുതനങ്ങ, പച്ചമുളക്, പയർ എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽത്തന്നെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..