കൊല്ലം : യു.ഡി.എഫ്. നേതൃത്വത്തിൽ 20-ന് ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും വൈകീട്ട് അഴിമതിവിരുദ്ധ ജനകീയസദസ്സ് സംഘടിപ്പിക്കും. കേരളത്തിന്റെ സമസ്തമേഖലകളിലും നടക്കുന്ന അഴിമതിപരമ്പരകൾക്കെതിരേ ജനവികാരം ഉണർത്തുകയാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ജൂലായിൽ യു.ഡി.എഫിന്റെ മണ്ഡലം ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ ക്യാമ്പ് നടത്താനും തീരുമാനിച്ചു.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു. എ.എ.അസീസ്, ജി.രാജേന്ദ്രപ്രസാദ്, എ.ഷാനവാസ്ഖാൻ, കുളക്കട രാജു, സജി ഡി.ആനന്ദ്, സുൽഫിക്കർ സലാം, കല്ലട ഫ്രാൻസിസ്, പ്രകാശ് മൈനാഗപ്പള്ളി എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..