നഗരസഭാ ഓഫീസിൽ ചേർന്ന വാട്ടർ അതോറിറ്റി-നഗരസഭ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം
കൊട്ടാരക്കര : നഗരസഭാപരിധിയിൽ ജലവിതരണ കുഴൽ പൊട്ടിയാൽ 24 മണിക്കൂറിനുള്ളിൽ പരിഹരിക്കാൻ തീരുമാനം. കഴിഞ്ഞദിവസംചേർന്ന നഗരസഭ-വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. നഗരസഭാപരിധിയിൽ കുഴൽപൊട്ടി റോഡുകൾതകരുന്നതും കുടിവെള്ള പ്രശ്നങ്ങളും പതിവായതിൽ നഗരസഭാധ്യക്ഷൻ വാട്ടർ അതോറിറ്റി ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞദിവസം സംയുക്തയോഗം ചേർന്നത്
നഗരസഭാധ്യക്ഷൻ എ.ഷാജു, ഉപാധ്യക്ഷൻ അനിത ഗോപകുമാർ, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ അനിത കുമാരി, എ.എക്സ്.ഇ. സോണിയ പി.സ്റ്റീഫൻ അലക്സാണ്ടർ, നഗരസഭാ സെക്രട്ടറി പ്രദീപ്കുമാർ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
- കൊട്ടാരക്കരയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. ഫോൺ 0474-2454996
- ഇടിയൻകുന്ന് സംഭരണിയിലേക്ക് ആഴ്ചയിൽ രണ്ടുദിവസം പമ്പിങ് നടത്തും
- തൃക്കണ്ണമംഗൽ, ഇ.ടി.സി., തോട്ടമുക്ക്, പ്ലാപ്പള്ളി, ഗാന്ധിമുക്ക് എന്നിവിടങ്ങളിൽ ദിവസവും ജലവിതരണം
- കൊച്ചുവല്ലം, മൂന്നുപാറ എന്നിവിടങ്ങളിൽ ഞായറാഴ്ചമുതൽ ജലവിതരണം നടക്കും
- മുസ്ലിം സ്ട്രീറ്റ്, അവണൂർ എന്നിവിടങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസവും ശാസ്താംമുകളിൽ ആഴ്ചയിൽ ഒരുദിവസവും പുലമൺ സെന്റ് മേരീസ് ഭാഗത്ത് ഒന്നിടവിട്ട ദിവസവും പമ്പിങ് നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..