വാളകം പോലീസ് എയ്‌ഡ്‌ പോസ്റ്റിനു മുന്നിൽ വാഹനങ്ങൾ കത്തിനശിച്ചു


ഉപയോഗശൂന്യവും ആക്രിവിൽപ്പനയ്ക്കായി ഇട്ടിരുന്നവയുമെന്ന് പോലീസ്

വാളകം പോലീസ് എയ്‌ഡ് പോസ്റ്റിനു സമീപം കത്തിനശിച്ച വാഹനങ്ങൾ

കൊട്ടാരക്കര :വിവിധ കേസുകളിൽപ്പെട്ട് വാളകം പോലീസ് എയ്‌ഡ് പോസ്റ്റിനു സമീപം എം.സി.റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. പതിനഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു. പന്ത്രണ്ടുവർഷംമുമ്പുവരെയുള്ള കേസുകളിൽ ഉൾപ്പെട്ട, ഉപയോഗശൂന്യമായ വാഹനങ്ങളാണെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച മൂന്നോടെയുണ്ടായ തീപ്പിടിത്തം നാടിനെ ആശങ്കയിലാക്കി. എം.സി.റോഡിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. വാഹനങ്ങൾ കത്തുന്നതിനുമീതേ വൈദ്യുത ലൈൻ കടന്നുപോകുന്നത് ആശങ്കയ്ക്കു കാരണമായി. പുനലൂർ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാ യൂണിറ്റുകളെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

എയ്‌ഡ് പോസ്റ്റിന്റെ എതിർവശത്തായി എം.സി.റോഡിനോടു ചേർന്നാണ് വാഹനങ്ങൾ കൂട്ടിയിട്ടിരുന്നത്. ആക്രിവിലയിൽ ലേലം ചെയ്യാനായി ഇട്ടിരുന്നവയാണ് ഇവയെന്ന്‌ ഉദ്യോഗസ്ഥർ പറയുന്നു. ഒന്നിൽനിന്നു മറ്റൊന്നിലേക്കു പടർന്ന തീ കാർ, ഓട്ടോറിക്ഷ, പിക്കപ്പ് ലോറി, സ്കൂട്ടറുകൾ തുടങ്ങി എല്ലാ വാഹനങ്ങളിലേക്കും പടർന്നു. വലിയ തോതിൽ തീയും പുകയും ഉണ്ടായി. വാഹനങ്ങളുടെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിക്കുമെന്ന ഭയവും ഉയർന്നു. അഗ്നിരക്ഷാ യൂണിറ്റുകളെത്തി ഏറെ പ്രയാസപ്പെട്ടാണ് തീ അണച്ചത്.

വാളകത്ത് അഗ്നിരക്ഷാ നിലയം വേണം :

ആയൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപകടമോ തീപ്പിടിത്തങ്ങളോ ഉണ്ടായാൽ കൊട്ടാരക്കരയിൽനിന്നോ പത്തനാപുരത്തുനിന്നോ അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വൈകും. അപകടങ്ങൾ പതിവായ മേഖലയിൽ വാളകം കേന്ദ്രമാക്കി അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.എം.റെജി ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..