സമൂഹവിരുദ്ധരുടെ താവളം; ഇത് ഇ-ടോയ്‌ലെറ്റ്


•  കാടുകയറി ഉപയോഗശൂന്യമായിക്കടിക്കുന്ന ഇ-ടോയ്‌ലെറ്റ്

ചവറ : ബയോടോയ്‌ലെറ്റ് ഉപയോഗശൂന്യമായി, കാടുകയറി, മദ്യപാനികകളുടെയും സമൂഹവിരുദ്ധരുടെയും വിഹാരകേന്ദ്രമായിമാറിയിട്ടും അധികൃതർ മൗനത്തിലെന്നു പരാതി. ചവറ കൊറ്റൻകുളങ്ങരയ്ക്കു കിഴക്കുവശം പഞ്ചായത്ത് റോഡിനോടുചേർന്ന്‌ സ്ഥാപിച്ച ഇ-ടോയ്‌ലെറ്റിനാണ് ഈ ദുരവസ്ഥ.

ചുറ്റും കാടുപിടിച്ചുകിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. 2010-15 കാലഘട്ടത്തിൽ അന്നത്തെ പഞ്ചായത്ത് ഭരണസമതി മുൻകൈയെടുത്ത് നിർമിച്ചതായിരുന്നു ഇ-ടോയ്‌ലെറ്റ്. ആദ്യമൊക്കെ വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇത് പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ദ്രവിച്ച് ഏത് നിമിഷവും വീഴാവുന്ന അവസ്ഥയാണ്. ആരും ശ്രദ്ധിക്കാത്തതിനാൽ സമൂഹവിരുദ്ധരും മദ്യപരും കൈയടക്കിവെച്ചിരിക്കുകയാണ്. പോലീസ്‌ ഇവിടേക്ക് ശ്രദ്ധിക്കുന്നില്ലെന്ന്‌ ആരോപണമുണ്ട്. രാത്രി ഇവിടെ യുവാക്കൾ ബൈക്കുകളിലെത്തി സംഘടിക്കുന്നതായും നാട്ടുകാർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഇ-ടോയ്‌ലെറ്റ് ഉപയോഗിക്കാതെ കിടക്കുന്നതിനാൽ ഇത് ഇവിടെനിന്നു മാറ്റണമെന്ന്‌ ആവശ്യമുയരുകയാണ്

പകൽ ഇവിടെ സമൂഹവിരുദ്ധർ സംഘടിക്കുന്നതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഈ റോഡുവഴി പോകാൻ പാറ്റാത്ത അവസ്ഥയാണെന്ന് രക്ഷിതാക്കളും പറയുന്നു. കാടുകയറി പ്രയോജനമില്ലാതെ കിടക്കുന്ന ശൗചാലയം മാറ്റിയാൽ അത് ഏറെ പ്രയോജനം ചെയ്യുമെന്ന നിലപാടിലാണ് നാട്ടുകാരും. സ്കൂൾ-കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ ഇവിടെയെത്തുന്നത്‌ നിത്യസംഭവമായിട്ടും പോലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..