പ്രതീകാത്മക ചിത്രം/ ANI
കുണ്ടറ : വനിതാ എസ്.ഐ.യെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച് കായലിൽച്ചാടി രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിൽ. വെള്ളിമൺ ഇടക്കര സെറ്റിൽമെന്റ് കോളനിയിൽ ഷാനവാസിന്റെ മകൻ സെയ്ദലി (21) ആണ് പിടിയിലായത്.
മോഷണക്കേസിൽ പ്രതിയായ ഷാനവാസിനെ പിടികൂടാനെത്തിയ ശക്തികുളങ്ങര, കുണ്ടറ പോലീസിനുനേർക്ക് ഷാനവാസും സെയ്ദലിയും കുടുംബാംഗങ്ങളും കല്ലെറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.ആക്രമണത്തിൽ വനിതാ എസ്.ഐ.ക്ക് പരിക്കേറ്റു. പോലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു. ഷാനവാസിനെ കുണ്ടറ പോലീസിന്റെ സഹായത്തോടെ പിടികൂടാനായി. കായലിൽച്ചാടി രക്ഷപ്പെട്ട സെയ്ദലി വ്ളാവേത്തുഭാഗത്ത് നീന്തിക്കയറി. പോലീസ് പിന്തുർന്നെത്തിയെങ്കിലും രക്ഷപ്പെട്ടു.
കൂട്ടാളികളുടെ വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. പോലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രതികൾക്കെതിരേ കുണ്ടറ പോലീസ് കേസെടുത്തിരുന്നു.
സെയ്ദലിക്കായി പോലീസ് നിരീക്ഷണം ശക്തമാക്കി. പ്രതിയുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് വെള്ളിയാഴ്ച സെയ്ദലിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
കുണ്ടറ എസ്.ഐ. ദീപു പിള്ള, സി.പി.ഒ.മാരായ റിയാസ്, അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: police arrest, stealing, kundara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..