പുല്ലാമലയിൽ കാട്ടുപന്നി സ്കൂട്ടർ യാത്രികരെ കുത്തിയെറിഞ്ഞു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Mathrubhumi archives

പുത്തൂർ :പുല്ലാമലയിൽ സ്കൂട്ടർ യാത്രക്കാർക്കുനേരേ കാട്ടുപന്നിയുടെ ആക്രമണം. നിർമാണത്തൊഴിലാളികളായ ആനക്കോട്ടൂർ ധനുഷ് ഭവനിൽ സതീഷ് (49), അഭിലാഷ് ഭവനിൽ അംബുജാക്ഷൻ (62) എന്നിവർക്ക്‌ പരിക്കേറ്റു. കാൽമുട്ടിനും കൈമുട്ടിനും തോളിനും പരിക്കേറ്റ ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

ബുധനാഴ്ച വൈകീട്ട് ഏഴരയോടെ പുല്ലാമല പാലത്തിനു സമീപമായിരുന്നു സംഭവം. പുത്തൂരിൽ ജോലിക്കു പോയശേഷം വീട്ടിലേക്കു സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഇരുവരും. മുമ്പേപോയ കാറിനു നേരേയാണ് പന്നി ആദ്യം പാഞ്ഞടുത്തത്. കാർ വെട്ടിച്ചുപോയതോടെ സ്കൂട്ടറിന്റെ വെളിച്ചംകണ്ട് തങ്ങൾക്കു നേരേ കുതിച്ചെത്തി സ്കൂട്ടർ കുത്തിയെറിയുകയായിരുന്നെന്ന്‌ പരിക്കേറ്റവർ പറഞ്ഞു.

റോഡരികിൽ വിതരണക്കുഴൽ സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത്‌. ഇതിൽനിന്നു തെറിച്ച യാത്രക്കാർ റോഡിലേക്കു വീണു. പന്നി ഓടിമറയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഹെൽമെറ്റ് ധരിച്ചതിനാലാണ് കൂടുതൽ ദുരന്തം സംഭവിക്കാതിരുന്നത്. ഇത്തരത്തിൽ പന്നിയുടെ ആക്രമണം തുടരുമോയെന്ന ആശങ്കയിലാണ്‌ നാട്ടുകാർ.

ആഴ്ചകൾക്കുമുമ്പ് കുളക്കടയിലും ആക്രമണം

:ആഴ്ചകൾക്കുമുമ്പ് കുളക്കടയിലും കാട്ടുപന്നി ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കുളക്കട തിയേറ്റർ റോഡിലൂടെ നടന്നുവന്നവരെയാണ് പന്നി ആക്രമിച്ചത്.

നിസ്സഹായരായി കർഷകർ

:കാട്ടുപന്നിശല്യത്തിൽ നിസ്സഹായരായി കഴിയുകയാണ് വിവിധ പ്രദേശങ്ങളിലെ കർഷകർ. കുളക്കട ഗ്രാമപ്പഞ്ചായത്തിൽ കുളക്കട, കുളക്കടക്കിഴക്ക് മേഖലകളിലെല്ലാം കാട്ടുപന്നിശല്യം രൂക്ഷമാണ്. വാഴയും തെങ്ങിൻതൈകളുമെല്ലാം കൂട്ടത്തോടെയാണ് കുത്തിമറിക്കുന്നത് നെടുവത്തൂർ പഞ്ചായത്തിലെ പുല്ലാമല, ആനക്കോട്ടൂർ മേഖലകളിലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ ഇവ കൂട്ടത്തോടെ എത്തുന്നുണ്ട്. കുളക്കട എം.സി.റോഡിൽ രണ്ടു പന്നികൾ മാസങ്ങൾക്കുമുമ്പ് വണ്ടിയിടിച്ചു ചത്തിരുന്നു.

Content Highlights: two injured in wild boar attack in kollam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..