പി.ശ്രീനിവാസൻ

വെള്ളിമൺ: ചെറുമൂട് പാലക്കടവ്‌ മേലതിൽ പി.ശ്രീനിവാസൻ (75-റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി.) അന്തരിച്ചു. ഭാര്യ: ജഗദമ്മ. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: പി.മോഹനൻ, വി.ഹരികുമാർ, ഡി.സജികുമാർ. സഞ്ചയനം ഞായറാഴ്ച ഏഴിന്.

3 hr ago


കുഞ്ഞമ്മ യോഹന്നാൻ

ഓച്ചിറ: ഞക്കനാൽ പറപ്പള്ളി കിഴക്ക് കുഞ്ഞമ്മ യോഹന്നാൻ (76-മുഖത്തല വാറൂർ കുടുംബാംഗം) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.എം.യോഹന്നാൻ (റിട്ട. വില്ലേജ് ഓഫീസർ). മക്കൾ: ബിനു (സി.ആർ.പി.എഫ്.), മിനി, ബേബിക്കുട്ടി യോഹന്നാൻ (എച്ച്.ഐ.). മരുമക്കൾ: ടിമി, സിനി (ഇരുവരും പരബ്രഹ്മ ഹോസ്പിറ്റൽ, ഓച്ചിറ), രാജു സാമുവേൽ. സംസ്കാരം വ്യാഴാഴ്ച ഒന്നിന് ഞക്കനാൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.

3 hr ago


എസ്.അനസ്

പട്ടത്താനം: വേപ്പാലുംമൂട് അമ്മൻ നഗർ-73, ലൈലാമൻസിലിൽ പരേതനായ സലീമിന്റെയും ആരിഫയുടെയും മകൻ എസ്.അനസ് (26) അന്തരിച്ചു. സഹോദരി: സുറുമി. കബറടക്കം വ്യാഴാഴ്ച 12-ന് പോളയത്തോട് ജുമാമസ്ജിദ് കബറിസ്താനിൽ.

3 hr ago


ചന്ദ്രശേഖരൻ പിള്ള

കൊട്ടാരക്കര: അവണൂർ രാജീവ് ഭവനിൽ ചന്ദ്രശേഖരൻ പിള്ള (67-റിട്ട. ഇന്ത്യൻ ബാങ്ക്) അന്തരിച്ചു. ഭാര്യ: സി.രമണി അമ്മ. മക്കൾ: പരേതനായ രാജീവ്, രമ്യ. മരുമകൻ: സുജിത്ത്. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.

3 hr ago


അശോക്‌കുമാർ

കൊല്ലം: കടപ്പാക്കട ശ്രീനഗർ-26, രമണിവിലാസത്തിൽ ഭാർഗവന്റെ മകൻ അശോക്‌കുമാർ (59) അന്തരിച്ചു. അമ്മ: പരേതയായ രമണി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അയന, അനന്തു (ദുബായ്). മരുമക്കൾ: ആശിഷ് (കരസേന), അഞ്ജന. സംസ്കാരം വ്യാഴാഴ്ച ഒന്നിന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.

3 hr ago


രാഘവൻ പിള്ള

കൊട്ടാരക്കര: താമരക്കുടി കലാഭവനിൽ രാഘവൻ പിള്ള (84) അന്തരിച്ചു. ഭാര്യ: ശാരദാമ്മ. മക്കൾ: ശശികല, ശ്രീലേഖ. മരുമക്കൾ: മുരളീധരൻ പിള്ള, വിജയൻ പിള്ള. സംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

3 hr ago


ശശിധരൻ പിള്ള

പത്തനാപുരം: പുന്നല പാമ്പിരിക്കോണം ശ്രീവിലാസത്തിൽ ശശിധരൻ പിള്ള (66) അന്തരിച്ചു. ഭാര്യ: കനകമ്മ. മക്കൾ: ശ്രീകുമാർ, ശ്രീവിജയ. മരുമക്കൾ: ധന്യ, പരേതനായ ദിലീജ്.

3 hr ago


സജിനി രവീന്ദ്രൻ

കൂട്ടിക്കട: കുട്ടിയഴികം വീട്ടിൽ സജിനി രവീന്ദ്രൻ (63) അന്തരിച്ചു. ഭർത്താവ്: എൻ.രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

3 hr ago


അജിത്ത്

പൂതക്കുളം: കോട്ടുവൻകോണം പൂവൻവിളയിൽ ചന്ദ്രന്റെ മകൻ അജിത്ത് (44) അന്തരിച്ചു. അമ്മ: പരേതയായ സത്യഭാമ. സഹോദരങ്ങൾ: അശോകൻ, സുരേഷ്, പരേതനായ ദിലീപ്, അജിത, അനിത. സഞ്ചയനം ഞായറാഴ്ച എട്ടിന്.

3 hr ago


ജി.സുരേഷ്‌കുമാർ

വടക്കൻ മൈനാഗപ്പള്ളി: കലാഭവനത്തിൽ പരേതനായ പി.ഗോപാലകൃഷ്ണപിള്ളയുടെയും ചന്ദ്രികാദേവിയുടെയും മകൻ ജി.സുരേഷ്‌കുമാർ (അനി-51, സേഫ്റ്റി ട്രെയിനർ ഇ.എച്ച്.എസ്.-എക്സ് നേവി) ദൂസാൻ ഇന്റർനാഷണൽ സൗദി അറേബ്യയിലെ അൽ ജുബേലിൽ അന്തരിച്ചു. ഭാര്യ: ഷർമി. മക്കൾ: എസ്.അനുശ്രീ (മെഡിക്കൽ കോളേജ്, ആലപ്പുഴ), ആദിത്യൻ. സഹോദരി: സി.ശശികല (ഇന്ത്യൻ ബാങ്ക്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

3 hr ago


പത്മിനി

സ്രായിക്കാട്: മണ്ണേൽ പത്മിനി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ദേവദാസ്. മക്കൾ: മോഹൻ, കൃഷ്ണലീല, ശൈലജ, അമ്മിണി. മരുമക്കൾ: സരയു, ചന്ദ്രൻ, ധർമജൻ, പ്രസന്നൻ. മരണാനന്തരകർമം 13-ന് പത്തിന്.

3 hr ago


തങ്കമ്മ മത്തായി

കൊല്ലം: കിഴക്കേത്തെരുവ് അലക്കുഴി പുന്നവിളവീട്ടിൽ തങ്കമ്മ മത്തായി (85) അന്തരിച്ചു. ഭർത്താവ്: ജി.മത്തായി. മക്കൾ: കുഞ്ഞുമോൻ, ചിന്നമ്മ, രാജൻ, സജു, ജോസ്, എൽഡൽ എം.റോയി (ടി.പി.എം., തിരുവനന്തപുരം). മരുമക്കൾ: സൂസമ്മ സൈമൺ, േഷർളി, സുനി, പരേതയായ ലീലാമ്മ. സംസ്കാരം വെള്ളിയാഴ്ച 10-ന് അലക്കുഴി ടി.പി.എം. സെമിത്തേരിയിൽ.

3 hr ago


കുട്ടപ്പൻ നായർ

കുളക്കട: കളീക്കൽ രമണീസദനിൽ കുട്ടപ്പൻ നായർ (84) അന്തരിച്ചു. ഭാര്യ: എൻ.രമണി. മക്കൾ: രാജേഷ് ചന്ദ്രൻ, സുഭാഷ് ചന്ദ്രൻ, അഭിലാഷ് ചന്ദ്രൻ. മരുമക്കൾ: അനിത സുഭാഷ്, ധന്യ അഭിലാഷ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.

3 hr ago


കൊച്ചുനാരായണപിള്ള

കാവനാട്: ഡ്രീം നഗർ-103, പാവൂരഴികത്തുവീട്ടിൽ കൊച്ചുനാരായണപിള്ള (മണിയൻ പിള്ള-82) അന്തരിച്ചു. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീലത, അനിൽകുമാർ, സുരേഷ്‌കുമാർ. മരുമക്കൾ: രാമചന്ദ്രൻ പിള്ള, രജനി, സ്മിത. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.

3 hr ago


അബ്ദുൽ കഹാർ

കണ്ണനല്ലൂർ: എഴുത്താണിയിൽ വീട്ടിൽ അബ്ദുൽ കഹാർ (73) അന്തരിച്ചു. ഭാര്യ: ആസിയാബീവി. മക്കൾ: ബീമ, മിലാഷ്, ബിൻസിയ. മരുമക്കൾ: മനോജ്, സജ്‌ന, ഇസ്ഹാക്ക്. കബറടക്കം വ്യാഴാഴ്ച 11-ന് കണ്ണനല്ലൂർ മുസ്‌ലിം ജമാഅത്ത് കബറിസ്താനിൽ.

3 hr ago


രാഘവൻ

കടയ്ക്കൽ: മാർക്കറ്റ് ജങ്‌ഷൻ ചീനിവിളവീട്ടിൽ രാഘവൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ രാധ. മക്കൾ: രവി, രമേശൻ, രാജു, രാജേഷ്. മരുമക്കൾ: സതി, ബിജി, ശോഭ, ആശ. സംസ്കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

3 hr ago


ബസും ബൈക്കും കൂട്ടിയിടിച്ച അപകടം: ബൈക്ക് യാത്രികർ മരിച്ചു

കൊട്ടിയം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. പള്ളിമൺ എസ്.കെ.വി.ജങ്‌ഷൻ ചാലക്കര റഹിം മൻസിലിൽ ജലാലുദ്ദീൻ (57), നെടുമ്പന കുളപ്പാടം പണയിൽ വീട്ടിൽ നിസാം (36) എന്നിവരാണ് മരിച്ചത്. നല്ലില-പള്ളിമൺ റോഡിൽ പുനവൂരിലെ ഹോളോബ്രിക്സിനടുത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. കുണ്ടറനിന്നു കൊല്ലത്തേക്കുവന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ആദ്യം മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ നിസാമിനെ പിന്നീട് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്കും ജലാലുദ്ദീനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി ഇരുവരും മരിച്ചു. മരങ്ങൾ വിലയ്ക്കെടുത്ത് മുറിച്ചുമാറ്റുന്ന ജോലിചെയ്തിരുന്ന അയൽവാസികളും സുഹൃത്തുക്കളുമായ ഇരുവരും രാവിലെ ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ജലാലുദീന്റെ ഭാര്യ: നൂർജഹാൻ. മക്കൾ: അൻഷാദ്, അജ്മൽ, അൻസൽന. നിസാമിന്റെ ഭാര്യ: റജില. മക്കൾ: ആസിയ, അയാന. കണ്ണനല്ലൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.

3 hr ago


ആരുഷ്

മൺറോത്തുരുത്ത്: നെന്മേനി തെക്ക് മണക്കടവ് അരുൺ വിഹാറിൽ അരുണിന്റെയും (സൈനികൻ) ആര്യയുടെയും മകൻ ആരുഷ് (ആദി-5) അന്തരിച്ചു.

3 hr ago


ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്‌ നവവരൻ മരിച്ചു

കടയ്ക്കൽ: ഇട്ടിവ മണ്ണൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തുടയന്നൂർ മൂലബൗണ്ടർ ക്ഷേത്രത്തിനു സമീപം ശിവവിലാസത്തിൽ ശിവപ്രസാദിന്റെയും അജിതയുടെയും മകൻ ശ്യാം പ്രസാദാണ് (29) മരിച്ചത്. അയിരക്കുഴി-അഞ്ചൽ റോഡിൽ ബീഡിമുക്കിൽ ബുധനാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. മൂന്നുമാസംമുമ്പാണ് ശ്യാം പ്രസാദ് വിവാഹിതനായത്. അഞ്ചലിലെ സ്വർണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ്. വീട്ടിൽനിന്ന്‌ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ശ്യാം പ്രസാദ് സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. തലയിടിച്ചു റോഡിൽ വീണ ശ്യാം പ്രസാദിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗോപിക. സഹോദരി: രേഷ്മ പ്രസാദ്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

3 hr ago


അനൂപ് ബാബു

കുളത്തൂപ്പുഴ: ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബാബു-തുളസിക്കുട്ടി ദമ്പതിമാരുടെ മകൻ അനൂപ് ബാബു (36) ഖത്തറിലുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. കുടുംബത്തോടൊപ്പം ഖത്തറിലായിരുന്ന അനൂപ് മകൻ കൃതീഷിൻറെ സ്കൂൾ പ്രവേശനത്തിനായി നാട്ടിലെത്തി മൂന്നുമാസംമുമ്പാണ് മടങ്ങിയത്. ഭാര്യ: ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച സ്വവസതിയിൽ

3 hr ago


കെ.സത്യശീലൻ

കൊട്ടിയം: പുല്ലിച്ചിറ പറന്തിയിൽ സൂരജ്ഭവനിൽ കെ.സത്യശീലൻ (74, കടപ്പാക്കട ശ്രീനഗർ-33, കൊക്കന്റയ്യത്ത് കുടുംബാംഗം) അന്തരിച്ചു.

3 hr ago


എൻ.രാജൻ

കേരളപുരം: കേരളപുരം തണൽ നഗർ രോഹിണിയിൽ എൻ.രാജൻ (63) അന്തരിച്ചു. ഭാര്യ: ലളിത. മക്കൾ: കൃഷ്ണ, കാവ്യ, കീർത്തന.

3 hr ago


പത്രോസ്

കുന്നത്തൂർ: ഐവർകാല നടുവിൽ മൂലപുരവീട്ടിൽ പത്രോസ് (75) അന്തരിച്ചു. ആർ.എസ്‌.പി. ജില്ലാ കമ്മിറ്റി അംഗമായും കുന്നത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സാറാമ്മ. മക്കൾ: ലീലാമ്മ. മരുമകൻ: ബിജു. സംസ്കാരം വ്യാഴാഴ്ച 1.30-ന് വീട്ടുവളപ്പിൽ.

3 hr ago


രാഘവൻ

ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ തോട്ടിൻകര പുത്തൻവീട്ടിൽ രാഘവൻ (78) അന്തരിച്ചു. ഭാര്യ: ജാനമ്മ. മക്കൾ: ബാബു, ഉഷ, ഇന്ദിര, മുരളി, അജി. മരുമക്കൾ: രമ, സഹദേവൻ, ഷിജു, നിത്യ, രജനി.

3 hr ago


എസ്.പാപ്പച്ചൻ

നെല്ലിക്കുന്നം: കാരൂർ പുത്തൻവീട്ടിൽ എസ്.പാപ്പച്ചൻ (73) അന്തരിച്ചു. ഭാര്യ: അന്നമ്മ പാപ്പച്ചൻ. മക്കൾ: ഷൈജു, ഷൈബി. മരുമക്കൾ: ബ്ലസ്സി, ബിനു. സംസ്കാരം പിന്നീട്.

3 hr ago


ആനന്ദവല്ലിയമ്മ

തൊടിയൂർ: കല്ലേലിഭാഗം വാഴാലിതെക്കതിൽ ആനന്ദവല്ലിയമ്മ (90) അന്തരിച്ചു. മകൻ: അയ്യപ്പൻ പിള്ള. മരുമകൾ: പരേതയായ വിജയമ്മ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.

3 hr ago


ശരത് ശിവൻ

തേവലക്കര: പടിഞ്ഞാറ്റക്കര കേദാരത്തിൽ ശരത് ശിവൻ (മുന്നു-31) അന്തരിച്ചു. അച്ഛൻ: വി.ശിവൻ പിള്ള (റിട്ട. വാട്ടർ അതോറിറ്റി, സെക്രട്ടറി, ഇപ്റ്റ ചവറ മണ്ഡലം). അമ്മ: രാധാമണി (മെമ്പർ, തേവലക്കര പഞ്ചായത്ത്, സി.പി.ഐ. തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റി അംഗം). സഹോദരൻ: ശംഭു ശിവൻ. സംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

3 hr ago


നവാസ്

തൊടിയൂർ: കല്ലേലിഭാഗം കാട്ടയ്യത്തുവീട്ടിൽ പരേതനായ ഹംസയുടെയും അമീറയുടെയും മകൻ നവാസ് (49, പച്ചക്കറിവ്യാപാരം, ഡ്രൈവർ ജങ്‌ഷൻ) അന്തരിച്ചു. ഭാര്യ: സുൽഫിന. മക്കൾ: നിഷാദ്, സജിൻ.

3 hr ago


മറിയക്കുട്ടി

ശൂരനാട് തെക്ക്: ഇരവിച്ചിറ കോയിപ്പുറത്തുവീട്ടിൽ മറിയക്കുട്ടി (82) അന്തരിച്ചു. ഭർത്താവ്: കുട്ടി. മക്കൾ: ലിസി, പൊടിയമ്മ, അച്ചൻകുഞ്ഞ്, അനിയൻകുഞ്ഞ്. മരുമക്കൾ: സിബി, ആലീസ്, പരേതരായ തങ്കച്ചൻ, സാംകുട്ടി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ശൂരനാട് തെക്ക് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.

3 hr ago


കെ.വി.ഐഷാബീവി

കൊല്ലം: മാടൻനട മിൻഷാ മൻസിലിൽ (കെ.ബി.എൻ.-139) കെ.വി.ഐഷാബീവി (67) അന്തരിച്ചു. ഭർത്താവ്: പരേതനായ സയ്യിദ് മുഹമ്മദ് (റിട്ട. അഡീഷണൽ ഡയറക്ടർ, ഇൻഡസ്ട്രീസ് ആൻഡ് എംഡി, യുണൈറ്റഡ് ഇലക്‌ട്രിക്കൽ ഇൻഡസ്ട്രീസ്, കൊല്ലം). മക്കൾ: മിൻഷാ ഷാജി (യു.കെ.), സനോജ് (യു.കെ.). മരുമക്കൾ: ഷാജി (യു.കെ.), ബിനിറ്റ (യു.കെ.). കബറടക്കം വ്യാഴാഴ്ച മൂന്നിന് പോളയത്തോട് ജുമാമസ്ജിദ് കബറിസ്താനിൽ.

3 hr ago


സരോജിനിയമ്മ

ശൂരനാട് വടക്ക്: ആനയടി വാസുദേവസദനത്തിൽ (പിണക്കത്തുവിളയിൽ) സരോജിനിയമ്മ (സതി-58) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മകൾ: അനു. മരുമകൻ: ബിജു.

3 hr ago


സോമരാജൻ

മുള്ളുവിള: പുന്തലത്താഴം ഞാങ്കടവ് പ്രോജക്ടിനു സമീപം മാളവികയിൽ ഡി.സോമരാജൻ (61-റിട്ട. കെ.എസ്.സി.ഡി.സി.) അന്തരിച്ചു. മുള്ളുവിള തോപ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്‌. ആർ.എസ്.പി. പാലത്തറ ബ്രാഞ്ച് സെക്രട്ടറി, ആർ.എസ്.പി. ഇരവിപുരം മണ്ഡലം കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ലത. മക്കൾ: അഭിലാഷ്, അഭിജിത്ത്. സംസ്കാരം വ്യാഴാഴ്ച.

3 hr ago


അബ്ദുൽ മജീദ്

കുഴിമതിക്കാട്: പി.പി.ഹൗസിൽ അബ്ദുൽ മജീദ് (83-റിട്ട. അധ്യാപകൻ) അന്തരിച്ചു. ഭാര്യ: പരേതയായ സൈനബാബീവി. മക്കൾ: എ.സലിം (റോയൽ സ്റ്റോർ, കുഴിമതിക്കാട്), എ.സാദത്ത്, സജ്ജാദ് (ആശ്വാസ് മെഡിക്കൽസ്, കുഴിമതിക്കാട്). മരുമക്കൾ: എ.കെ.നജിത, എ.സിമിന, കെ.സജ്‌ന. കബറടക്കം വ്യാഴാഴ്ച ഒൻപതിന്.

3 hr ago


അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. അയത്തിൽ താഴത്തുവിള അയത്തിൽ നഗർ 104-ൽ റാമർ (51) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിനുസമീപം റാമർ ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചായിരുന്നു അപകടം. പലഹാരക്കച്ചവടക്കാരനാണ്. തമിഴ്നാട് സ്വദേശിയായ റാമർ 40 വർഷമായി കൊല്ലത്താണ് താമസം. ഭാര്യ: സെൽവി. മക്കൾ: അജിത്ത്, സുജിത്ത്.

3 hr ago


മുഹമ്മദുകുഞ്ഞ്

തേവലക്കര: പാലക്കൽ വട്ടത്തറ കിഴക്കതിൽ മുഹമ്മദുകുഞ്ഞ് (മനയൻ-85) അന്തരിച്ചു. ഭാര്യ: പരേതയായ നബീസബീവി. മക്കൾ: ആമിനബീവി, പരേതയായ ലൈലബീവി, റഹിയാനത്ത്, ഇസ്മയിൽകുഞ്ഞ്, സബിത, അബ്ദുൽ ജലീൽ (കെ.എസ്.ഇ.ബി.). മരുമക്കൾ: അബ്ദുൽസലാം, ഹുമയൂൺ കബീർ, മുഹമ്മദുകുഞ്ഞ്, ബഷീർ, ഷീജ, ജാസ്മി.

3 hr ago


വിജയൻ

കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീരാഗത്തിൽ വിജയൻ (64) അന്തരിച്ചു. ഭാര്യ: പരേതയായ സുശീല. മക്കൾ: രാജേഷ്, അമ്പിളി. മരുമക്കൾ: ശ്രീലത, സുധൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

3 hr ago


സദാശിവൻ പിള്ള

ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പുത്തൻവീട്ടിൽ (ശ്യാംനിവാസ്) സദാശിവൻ പിള്ള (78) അന്തരിച്ചു. ഭാര്യ: തങ്കമണി അമ്മ. മക്കൾ: ശ്യാംകുമാർ, സ്മിതാകുമാരി, സനൽകുമാർ. മരുമക്കൾ: പ്രീത, പ്രദീപ്കുമാർ. സംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.

3 hr ago


രഘുവരൻ

കൊട്ടിയം: കണ്ണനല്ലൂർ ചേരീക്കോണം സാബു ഭവനിൽ രഘുവരൻ (69) അന്തരിച്ചു. ഭാര്യ: ജഗദമ്മ. മക്കൾ: സാബു, പരേതനായ ഷിജു. മരുമകൾ: സുനിത. മരണാനന്തരകർമങ്ങൾ ശനിയാഴ്ച ആറിന്.

May 31, 2023


ഭാനുമതിയമ്മ

പട്ടാഴി: വടക്കേക്കര മേതുകുമ്മേൽ ലക്ഷ്മിവിലാസത്തിൽ ഭാനുമതിയമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരൻ പിള്ള. മക്കൾ: വത്സലകുമാരി, ശ്രീദേവിയമ്മ, മോഹൻകുമാർ, ഹരികുമാർ, ആനന്ദം ബി.നായർ, പരേതരായ വസന്തകുമാരി, വിജയകുമാരൻ നായർ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, വിജയമ്മ, സോമനാഥൻ നായർ, പത്മജാദേവി, ഷീലാദേവി, കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

May 31, 2023


എൻ.സദാനന്ദൻ

തട്ടാമല: നീലക്കരഴികത്ത് എൻ.സദാനന്ദൻ (80-റിട്ട. ഉദ്യോഗസ്ഥൻ, എൻ.സി.സി., തേവള്ളി) അന്തരിച്ചു. ഭാര്യ: പ്രമീള. മക്കൾ: അജിൻ സദാനന്ദൻ, ആശാ ആനന്ദ്. മരുമക്കൾ: സജു, ലക്ഷ്മി എസ്.ആനന്ദ് (സ്റ്റാഫ് നഴ്‌സ്, മെഡിക്കൽ കോളേജ്, പാരിപ്പള്ളി). സംസ്കാരം ബുധനാഴ്ച 10-ന്.

May 31, 2023


ശരത് ചന്ദ്രൻ

ഓയൂർ: ഓടനാവട്ടം ചെന്നാപ്പാറ ഇലവുംപൊയ്ക കിഴക്കേക്കരയിൽ ശരത് ചന്ദ്രൻ (51) അന്തരിച്ചു. അമ്മ: ഭാനുമതി. മകൻ: അക്ഷയ്. സഹോദരങ്ങൾ: ഹരിദാസ്, മധുസൂദനൻ. സംസ്കാരം 31-ന് രണ്ടിന് വീട്ടുവളപ്പിൽ.

May 31, 2023


വി.ബാബു രാജേന്ദ്രൻപിള്ള

കേരളപുരം: മാമ്പുഴ ശ്രീമന്ദിരത്തിൽ വി.ബാബു രാജേന്ദ്രൻപിള്ള (58) അന്തരിച്ചു. മാതാവ്‌: സോമാവതിയമ്മ. ഭാര്യ: പി.കെ.ജയശ്രീ. മക്കൾ: ബി.ജെ.ആതിര, ബി.ജെ.അഭിരാജ്. സഞ്ചയനം ഞായറാഴ്ച ഏഴിന്.

May 31, 2023


ഭാസ്‌കരൻ പിള്ള

നെടുമൺകാവ്: ഇളവൂർ പാലവിള പുത്തൻവീട്ടിൽ ഭാസ്കരൻ പിള്ള (79) അന്തരിച്ചു. ഭാര്യ: ഓമനയമ്മ. മക്കൾ: പ്രകാശ്, പ്രസാദ്, പ്രദീപ്. മരുമക്കൾ: ജിനു, ശ്രീദേവി. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

May 31, 2023


സുരേന്ദ്രൻ പിള്ള

കൊട്ടാരക്കര: വല്ലം പറത്തൂർ പുത്തൻവീട്ടിൽ സുരേന്ദ്രൻ പിള്ള (57) അന്തരിച്ചു. ഭാര്യ: ഉമാദേവി. മക്കൾ: വിനായക്, കാർത്തിക്. സംസ്കാരം ബുധനാഴ്ച രണ്ടിന്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

May 31, 2023


ജാനകിയമ്മ

വാളത്തുംഗൽ: ചേതന നഗർ-46, അശ്വതിയിൽ ജാനകിയമ്മ (86) അന്തരിച്ചു. മക്കൾ: തങ്കമണി, കനകമണി (എഫ്.സി.ഐ.), അനിരുദ്ധൻ, കല. മരുമക്കൾ: ശശിധരൻ, രാജുകുമാർ (അശ്വതി ബ്രിക്സ്) മണി, നന്ദകുമാർ.

May 31, 2023


എം.പി.തോമസ്

കലയ്ക്കോട്: അന്നാഭവനിൽ എം.പി.തോമസ് (75-റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്, പേരൂർക്കട) അന്തരിച്ചു. ഭാര്യ: ഫ്ളോറൻസ് തോമസ്. മക്കൾ: ബ്രിൻഡ തോമസ് (ഹോളിക്രോസ് നഴ്‌സിങ് കോളേജ്), ലിന്റ് തോമസ് (ഐശ്വര്യ പബ്ലിക് സ്കൂൾ, കലയ്ക്കോട്), സെന്റ് തോമസ് (വി.എഫ്.എ., പരവൂർ വില്ലേജ് ഓഫീസ്). മരുമക്കൾ: എം.സന്തോഷ്, ആന്റണി ജോൺസൺ, ജോൺ ലിനാർഡ്. സംസ്കാരം ബുധനാഴ്ച 11-ന് കലയ്ക്കോട് ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ.

May 31, 2023


രാധമ്മ

തൊടിയൂർ: കല്ലേലിഭാഗം നെല്ലിപറമ്പിൽ രാധമ്മ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ ശിവദാസൻ പിള്ള. മക്കൾ: ലത, ലതിക, അനിമോൾ, അശോക് കുമാർ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, വയനാട്). മരുമക്കൾ: രാധാകൃഷ്ണപിള്ള, ശിവപ്രസാദ്, സുരേഷ്‌കുമാർ (കെ.എം.എം.എൽ., ചവറ), പ്രിയ. സഞ്ചയനം ഞായറാഴ്ച ഏഴിന്.

May 31, 2023


ദേവകുമാരൻ പിള്ള

കാഞ്ഞാവെളി: കോലാടത്തുവീട്ടിൽ എൻ.ദേവകുമാരൻ പിള്ള (75) അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: സിന്ധു ഡി.പിള്ള, സ്മിത ഡി.പിള്ള. മരുമക്കൾ: അജയ്ചന്ദ്രൻ, ഡോ. വിജയമോഹൻ. സംസ്കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പിൽ.

May 31, 2023


ആർ.വിമലൻ

കൊല്ലം: മുണ്ടയ്ക്കൽ നന്ദനം നഗർ, സ്നേഹാഞ്ജലിയിൽ ആർ.വിമലൻ (91) കണ്ണൂരിൽ അന്തരിച്ചു. ഭാര്യ: പരേതയായ കെ.കെ.പൊന്നമ്മ. മകൻ: ബിനു വിമലൻ (അസിസ്റ്റന്റ് കമ്മിഷണർ ഓഫ് ഇൻകം ടാക്സ്, കോഴിക്കോട്). മരുമകൾ: പി.മഞ്ജു (സെക്രട്ടറി, ഡി.ഐ.എസ്.എ., കൊല്ലം). സഞ്ചയനം വ്യാഴാഴ്ച.

May 31, 2023


വിജയൻ

ശാസ്താംകോട്ട: മനക്കര പുന്നക്കാട് വിജു ഭവനത്തിൽ വിജയൻ (72) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: വിജല, വിജു, ബിനു. മരുമക്കൾ: വിനയകുമാർ, സഞ്ചു, പ്രവീണ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

May 31, 2023