അഞ്ചൽ: കല്ലമ്പലം-വർക്കല റോഡിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. അഞ്ചൽ ഏറം കളീലിൽക്കട മഹാത്മ നഗർ കുന്നത്ത് പുത്തൻവീട്ടിൽ വി.ഹരികൃഷ്ണൻ (26) ആണ് മരിച്ചത്. ചടയമംഗലം ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസിയറാണ്. ഒപ്പമുണ്ടായിരുന്ന അയൽവാസി പ്രണവിനെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ വർക്കലയിലേക്ക് പോയ ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരികൃഷ്ണൻ മരിച്ചു.
വിക്രമൻ നായരുടെയും ധനലഷ്മിയുടെയും മകനാണ്. സഹോദരി: ഹരിതാ കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..