പരവൂർ (കൊല്ലം): ഉത്തർപ്രദേശ് മുൻ ഡി.ജി.പി. പൂതക്കുളം ഡോ. ജങ്ഷൻ നളിനസദനത്തിൽ വി.കെ.ബി.നായർ (75) അന്തരിച്ചു. ഉത്തർപ്രദേശിൽ പോലീസ് മേധാവിയായ ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യ ആളാണ്. മായാവതി, മുലായംസിങ് യാദവ് എന്നിവർ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു വി.കെ.ബി.നായർ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചത്. ക്രമസമാധാനപാലനത്തിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ഏറെ ശ്രദ്ധേയമായി.പത്തനംതിട്ട വടശ്ശേരിക്കര വലിയതോട്ടിൽതറവാട്ടിൽ കെ.എം.കൃഷ്ണൻ നായരുടെയും എം.എസ്.ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അധ്യാപകനായിരിക്കെയാണ് 1971-ൽ ഐ.പി.എസ്. നേടുന്നത്. വാരാണസിയിൽ എ.എസ്.പി.യായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 2003-2005 കാലഘട്ടത്തിലാണ് അദ്ദേഹം ഡി.ജി.പി.യായി സേവനമനുഷ്ഠിച്ചത്. 1991-ൽ മികച്ചസേവനത്തിനുള്ള പോലീസ് മെഡലിനും 1997-ൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡലിനും അർഹനായിട്ടുണ്ട്. വിരമിച്ചശേഷം പൂതക്കുളത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഭാര്യ: നളിനാനായർ. മക്കൾ: ഡോ. ലക്ഷ്മിനായർ (പ്രൊഫ. എസ്.യു.ടി., മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം), ഡോ. പാർവതിക്കുറുപ്പ് (അമേരിക്ക), സിദ്ധാർഥ്നായർ (യു.എസ്.)മരുമക്കൾ: ഡോ. ബിജുഗോപാൽ (മൂകാംബിക മെഡിക്കൽ കോളേജ് ആശുപത്രി, കുലശേഖരം), വീണാനായർ (അമേരിക്ക), പരേതനായ ഡോ. സൂരജ്കുറുപ്പ്. സംസ്കാരം ആറിന് ഒരുമണിക്ക് നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..