അപകടത്തിൽ തകർന്ന ബൈക്ക്
ഏറ്റുമാനൂർ : കല്യാണത്തലേന്ന് താലിപൂജിക്കാൻ ക്ഷേത്രത്തിലേക്ക് പോകുംവഴി ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് റോഡരികിൽ കിടക്കുകയായിരുന്നു യുവാവിനെ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു.
ശനിയാഴ്ച രാവിലെ 11-ന് ഏറ്റുമാനൂർ കെ.എൻ.ബി.ജങ്ഷനുസമീപം ബൈക്ക് വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട പേരൂർ സ്വദേശി ആദർശിനെയാണ് മന്ത്രി ആശുപത്രിയിലെത്തിച്ചത്. ഏറ്റുമാനൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പാമ്പാടിയിലെ വസതിയിൽനിന്ന് മന്ത്രി വരുന്നവഴിയിലാണ് അപകടത്തിൽപ്പെട്ട് യുവാവ് റോഡിൽ കിടക്കുന്നത് കാണുന്നത്.
വാഹനം നിർത്തിയിറങ്ങിയ മന്ത്രിയും ഗൺമാനും പോലീസുകാരും ചേർന്ന് അബോധാവസ്ഥയിലായിരുന്ന ആദർശിനെ പോലീസ് വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആശുപത്രിയിൽ വിളിച്ച് വേണ്ട സജ്ജീകരണങ്ങളും ഏർപ്പെടുത്തി. ഏറ്റുമാനൂരിലെ പരിപാടി കഴിഞ്ഞ് മെഡിക്കൽ കോളേജിലെത്തിയ മന്ത്രി വി.എൻ.വാസവൻ ചികിത്സയ്ക്കുള്ള മറ്റുകാര്യങ്ങളും ഉറപ്പാക്കിയശേഷമാണ് മടങ്ങിയത്. യുവാവിന്റെ തലയ്ക്ക് പരിക്കുണ്ട്. അപകടത്തെത്തുടർന്ന് വിവാഹം മാറ്റിവെച്ചു.
Content Highlights: accident, minister vn vasavan took a man to the hospital


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..