മുഖ്യ തപാൽ ഓഫീസിനു മുൻപിൽ കർഷകധർണ 22-ന്


പ്രതീകാത്മക ചിത്രം | Photo-Mathrubhumi

പത്തനംതിട്ട : വനത്തിൽ ജീവിക്കുന്ന മൃഗങ്ങളെ വനത്തിൽതന്നെ സംരക്ഷിക്കാനുള്ളതാണ് വന്യജീവി സംരക്ഷണ നിയമമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു പറഞ്ഞു. കേരള കോൺഗ്രസ് കർഷക യൂണിയന്റെ നേതൃത്വത്തിൽ 22-ന് പത്തനംതിട്ടയിൽ നടക്കുന്ന കർഷക സംരക്ഷണ ധർണയ്ക്ക് മുന്നോടിയായി ചേർന്ന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനവാസകേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ വരുമ്പോൾ അതിനെ തുരത്താനുള്ള സ്വാതന്ത്ര്യം കർഷകർക്ക് നൽകണം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നിലപാടുകൾ മാറ്റണമെന്നും എൻ.എം.രാജു ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചെറിയാൻ പോളച്ചിറയ്ക്കൽ, എലിസബത്ത് മാമ്മൻ മത്തായി, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് ഏബ്രഹാം, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ആലിച്ചൻ ആറൊന്നിൽ, ഏബ്രഹാം വാഴയിൽ, കുര്യൻ മടയ്ക്കൽ, സജു മിഖായേൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോൺ വി.തോമസ്, സംസ്ഥാന സമിതി അംഗങ്ങളായ മനോജ് മാത്യു, സജി അലക്സ് എന്നിവർ പ്രസംഗിച്ചു. 22-ന് രാവിലെ 10.30-ന് പത്തനംതിട്ട മുഖ്യ തപാൽഓഫീസിനുമുൻപിൽ കർഷക സംരക്ഷണ ധർണ എൻ.എം.രാജു ഉദ്ഘാടനം ചെയ്യും.

Content Highlights: farmer protest in front of head post office

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..