വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി സെന്റ് ജോർജ് ഫൊറോന പള്ളിയുടെ മോണ്ടലത്തിൽ പ്രതിഷ്ഠിക്കുന്നു
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് വല്യച്ചന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടലത്തിൽ പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, സഹ വികാരിമാരായ ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ, ഫാ. ജോസ് കിഴക്കേതിൽ, ഫാ. ആന്റണി തോണക്കര, ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ തിരുസ്വരൂപ പ്രതിഷ്ഠ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. വൈകീട്ട് വല്യച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു. ഞായറാഴ്ച 10.30-ന് തിരുനാൾ റാസ, 12.30-ന് കുരിശുംതൊട്ടി ചുറ്റിയുള്ള പകൽ പ്രദക്ഷിണം. തിങ്കളാഴ്ച വൈകീട്ട് 5.30-ന് കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം മലങ്കര കുർബാന അർപ്പിക്കും. തുടർന്ന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ. അരുവിത്തുറ വല്യച്ചൻ മലയിൽ ഞായറാഴ്ച പുതുഞായർ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 4.45-ന് കൊടിയേറ്റ്. അഞ്ചിന് തിരുനാൾ കുർബാന, 6.30-ന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് സ്‌നേഹവിരുന്ന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..