അരുവിത്തുറ : സെന്റ് ജോർജ് കോളേജിൽ നടത്തിയ തൊഴിൽ മേള വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
27 കമ്പനികൾ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് നടത്തിയ മേളയിൽ 1500-ഓളം ഉദ്യോഗാർഥികൾ പങ്കെടുത്തു.
മേളയിൽ 147 ഉദ്യോഗാർഥികൾ തിരഞ്ഞെടുക്കപ്പെടുകയും 470 പേർ അടുത്ത ഘട്ട അഭിമുഖത്തിലേക്ക് കടക്കുകയും ചെയ്തു. അരുവിത്തുറ കോളേജും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഗ്രാനൈറ്റിക് മൈൻസ് ഇന്ത്യയുടെയും ജിടെക്കിന്റെയും സഹകരണത്തോടെയാണ് ദിശ 2022 എന്ന പേരിൽ തൊഴിൽ മേള നടത്തിയത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മേള ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, എംപ്ലോയ്‌മെന്റ് ഓഫീസർ കെ.ആർ.ജയകൃഷ്ണൻ, ഫാ.ജോർജ് പുല്ലുകാലായിൽ, ഡോ. ജിലു ആനി ജോൺ, ബിനോയ് സി.ജോർജ് ചീരാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..