കാണക്കാരി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവം കൊടിയേറ്റുന്നതിനുള്ള കൊടിക്കയറും കൊടിക്കൂറയും ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലെത്തിച്ചപ്പോൾ മേൽശാന്തി ചിറക്കര തെക്കേഇല്ലത്ത് പ്രസാദ് നമ്പൂതിരി ഏറ്റുവാങ്ങുന്നു
കാണക്കാരി : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച കൊടിയേറി മേയ് മൂന്നിന് ആറാട്ടോടുകൂടി സമാപിക്കും. കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കൊടിക്കയറും ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലെത്തിച്ചപ്പോൾ മേൽശാന്തി ചിറക്കര തെക്കേഇല്ലത്ത് പ്രസാദ് നമ്പൂതിരി ഏറ്റുവാങ്ങി.
ചൊവ്വാഴ്ച വൈകീട്ട് 7.30-ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ മനയത്താറ്റ് കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി ചിറക്കര തെക്കേഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറും. ഉത്സവദിവസങ്ങളിൽ ആചാരപരമായ അനുഷ്ഠാന കലകൾക്ക് പ്രധാന്യം നൽകി വിവിധ കലാപരിപാടികൾ നടക്കും. ഏഴാം ഉത്സവനാളിലാണ് പള്ളിവേട്ട.
എട്ടാം ഉത്സവമായ ആറാട്ടുദിവസം ആറാട്ട് സദ്യയുണ്ട്. നാലുമണിക്ക് കൊടിയിറക്കിയശേഷം ചൂരക്കുളങ്ങര ദേവീക്ഷേത്ര തീർഥക്കുളത്തിലേക്ക് ആറാട്ടുപുറപ്പാട്. ഉഷശ്രീ ദുർഗാപ്രസാദ് തിടമ്പേറ്റും. കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണസമിതിയുടെയും ഊരാണ്മ ദേവസ്വത്തിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..