അരുവിത്തുറ : സെന്റ് ജോർജ് കോളേജിന്റെ പ്രിൻസിപ്പലായി പ്രൊഫ. ഡോ. സിബി ജോസഫും വൈസ് പ്രിൻസിപ്പലായി ഡോ. ജിലു ആനി ജോണും നിയമിതരായി.
കെമിസ്ട്രി വകുപ്പിലെ സീനിയർ അധ്യാപകനായ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജിലെ പ്രൊഫസർ പദവി ഉള്ള ഏക അധ്യാപകനാണ്. 1996-ൽ ഈ കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 1993-ൽ എം.ജി. സർവകലാശാലയിൽനിന്നു എം.എസ്‌സി. കെമിസ്ട്രി ഒന്നാം റാങ്കോടെ പാസായ ഇദ്ദേഹം 1997-ൽ എം.ഫില്ലും 2015-ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. അരുവിത്തുറ പെരുമണ്ണിൽ പി.ജെ. ജോസഫിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്. ഭാര്യ: ബിന്ദു മാത്യു ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്. മക്കൾ: എലൈൻ സിബി, അലോണ ആൻ സിബി, ഇസബെൽ മരിയ സിബി.
വൈസ് പ്രിൻസിപ്പലായി നിയമിതയായ ഡോ. ജിലു ആനി ജോൺ 1995-ൽ ഈ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 2005-ൽ എം.ജി. സർവകലാശാലയിൽനിന്നു എം.ഫില്ലും 2020-ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. നിലവിൽ കോളേജിലെ ഐ.ക്യു.എ.സി. കോ-ഓർഡിനേറ്ററും, ഇംഗ്ലീഷ് വകുപ്പ് മേധാവിയുമാണ്. പാലാ പാലേട്ട് പി.എം. ജോണിന്റെയും ഏലിക്കുട്ടി ജോണിന്റെയും മകളാണ്. ഭർത്താവ്: പാലാ പാറത്താഴത്ത് ഷൈൻ പി. ജെയിംസ്, പൂഞ്ഞാർ കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയാണ്. മക്കൾ: റോഹൻ, നിഷാൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..