വില്ലേജുതല ജനകീയസമിതികൾ ശക്തിപ്പെടുത്തും- മന്ത്രി കെ.രാജൻ


ചങ്ങനാശ്ശേരി താലൂക്കിൽ 34 കുടുംബങ്ങൾക്ക് പട്ടയം നൽകി

സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്കിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു

മാടപ്പള്ളി : റവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനായി രൂപവത്കരിച്ചിട്ടുള്ള വില്ലേജ്തല ജനകീയ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു.

സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്കിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയവിതരണവും മാടപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ പ്രാക്കുഴി, സൈന തോമസ്, ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ.ബിൻസൺ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സന്ധ്യ എസ്.പിള്ള, ജെയിംസ് വർഗീസ്, എം.ആർ.രഘുദാസ്, എം.എം.മാത്യു മുളവന, ലിനു ജോബ് തുടങ്ങിയവർ സംബന്ധിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..