• അരുവിത്തറ സെൻറ് ജോർജ് കോളേജിലെ 40 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാൻറ് മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
അരുവിത്തുറ : സെൻറ് ജോർജ് കോളേജിന്റെ ഹരിത സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി 40 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാൻറ് മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ വൈദ്യുതിയും കോളേജ് കാമ്പസിൽ തന്നെ ഉത്പാദിപ്പിക്കുന്നതിന് ശേഷിയുള്ളതാണ് പുതുതായി കമ്മിഷൻ ചെയ്തിരിക്കുന്ന സോളാർ വൈദ്യുതി നിലയം.
ഒരു വർഷം ശരാശരി അറുപതിനായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 40 മോണോ പെർക്ക് സോളാർ പാനലുകളാണ് കെ.എസ്.ഇ.ബി. ഓൺ ഗ്രിഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നത്.
25 ലക്ഷത്തോളം രൂപ മുതൽ മുടക്കുള്ള പദ്ധതിയാണിത്. ഉദ്ഘാടന സമ്മേളനത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഐ.ക്യു.എ.സി, ഐ.ഇ.ഡി.സി. സെല്ലുകൾ സംയുക്തമായി നിർമിച്ച ജോർജിയൻ എൽ.ഇ.ഡി. ബൾബുകളുടെ ആദ്യ വിൽപ്പനയും എം.എൽ.എ. നിർവഹിച്ചു. കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഡോ.റെജി വർഗീസ് മേക്കാടൻ, ഫാ.ജോർജ് പുല്ലുകാലായിൽ, ഡോ. ജിലു ആനി ജോൺ, ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..