കാണക്കാരി : ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം ഘോഷയാത്രയോടെ സമാപിച്ചു. ശ്രീ സായി കലാസമിതിയുടെ ചെണ്ടമേളം ,ആർപ്പുക്കര ശ്യാമും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളം, ശ്രീകലാസമതി അവതരിപ്പിച്ച ശിവപാർവതി നൃത്തം, തെയ്യം ഗരുഡൻ എന്നിവയുമുണ്ടായിരുന്നു.
ഉത്സവത്തിന്റ ഭാഗമായി നടന്ന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, എ.ജി. ദിലീപ്കുമാർ, വനിതാ സംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ, ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണക്കാരി അരവിന്ദാക്ഷൻ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ഉത്സവകമ്മിറ്റി കൺവീനർ വി.ജി.പുഷ്പൻ, ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..