മാടപ്പള്ളി : കെ-റെയിൽ പദ്ധതി കേരളത്തെ തകർക്കുമ്പോൾ സാംസ്‌കാരിക നായകർ മൗനം വെടിയണമെന്ന് സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. 'കെ-റെയിൽ വേഗമല്ല വേദനമാത്രം' എന്ന മുദ്രാവാക്യവുമായി സംസ്‌കാര സാഹിതി സാംസ്‌കാരികയാത്രയ്ക്ക് മാടപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്‌കാരസാഹിതി ജില്ലാ ചെയർമാൻ ജസ്റ്റിൻ ബ്രൂസ് അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ എൻ.വി. പ്രദീപ്കുമാർ, സംസ്‌കാരസാഹിതി സംസ്ഥാന ഭാരവാഹികളായ അനി വർഗീസ്, വൈക്കം എം.കെ. ഷിബു, കെ.എം. ഉണ്ണികൃഷ്ണൻ, സാഹിതി ജില്ലാ കൺവീനർ എം.കെ. ഷെമീർ, അഹമ്മദ് കൊല്ലങ്കടവ്, തോമസ് പാലത്തറ പ്രസംഗിച്ചു.
ജനകീയ സമരത്തിൽ കെ-റെയിൽ ഇല്ലാതാകും-വി.ജെ.ലാലി
വാകത്താനം : ജനകീയ സമരത്തിൽ കെ-റെയിൽ പദ്ധതി സർക്കാരിന് ഉപേക്ഷിക്കേണ്ടിവരുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാക്കമ്മിറ്റി വാകത്താനം നല്ലൂർകടവിൽ നടത്തിയ സമരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷനായി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി.പുന്നൂസ്, ജോണിക്കുട്ടി പുന്നശ്ശേരിൽ, രാധാമണിയമ്മ രാധേയം, ജിജി ഇയ്യാലിൽ, ജോർജ് തോമസ്, സോമൻ പണിക്കശ്ശേരി, രതീഷ് ജോസഫ്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..