കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലിൽ മുളക്കുളം, പെരുവ, ഞീഴൂർ പ്രദേശത്തെ സമരസമിതി യൂണിറ്റുകൾ നടത്തിയ സത്യാഗ്രഹസമരം സംസ്ഥാന രക്ഷാധികാരി എം.റ്റി.തോമസ് ഉദ്ഘാടനം ചെയ്യുന്നു
മാടപ്പള്ളി : സിൽവർലൈൻ പദ്ധതിക്ക് കല്ലിടൽ കെ.റെയിൽ നിർത്തിയാലും പദ്ധതി പിൻവലിക്കുംവരെ കേരളത്തിൽ സമരം ശക്തമാക്കുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി എം.റ്റി.തോമസ് പറഞ്ഞു. കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലിൽ മുളക്കുളം, െപരുവ, ഞീഴൂർ പ്രദേശത്തെ സമരസമിതി യൂണിറ്റുകൾ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം, അരുൺ ബാബു, ഇ.പി. ഗോപികൃഷ്ണൻ, ജോസഫ് തോപ്പിൽ, ഡി.സുരേഷ്, െജയിംസ് പഴയചിറ, ഷിനോ ഓലിക്കര, പി.ആർ.ശശികുമാർ, വി.എം.ജോസഫ്, സെലിൻ ബാബു, ജോർജ് സെബാസ്റ്റ്യൻ, അപ്പച്ചൻ എഴുത്തുപള്ളി, എ.റ്റി.വർഗീസ്, സാജൻ കൊരണ്ടിത്തറ, സുമതികുട്ടിയമ്മ, മാത്യു കുര്യൻ, പി.ആർ.രാജൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..