കാണക്കാരി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽഅഷ്ടബന്ധ സഹസ്രകലശം നാളെ മുതൽ


താഴികക്കുടത്തോടുകൂടിയ ഓലമേഞ്ഞ യജ്ഞശാല ഉയർന്നു

• കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ സഹസ്രകലശത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാകുന്ന യജ്ഞശാല

കാണക്കാരി : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ സഹസ്രകലശം 30 മുതൽ ജൂൺ ആറ് വരെ നടക്കും. 50 വർഷത്തിനുള്ളിലാദ്യമായാണ് ആചാരവിധിപ്രകാരമുള്ള എല്ലാവിധ അനുഷ്ഠാനങ്ങളോടുംകൂടി അഷ്ടബന്ധ സഹസ്രകലശം നടക്കുന്നത്.

ക്ഷേത്രാങ്കണത്തിൽ ഓലയിൽ തീർത്ത യജ്ഞശാല ഉയർന്നു. താഴികക്കുടത്തോടു കൂടി പൂർണമായും തെങ്ങോലയിലും കവുങ്ങിലും നിർമിച്ചിരിക്കുന്ന യജ്ഞശാലയുടെ ഉയരം 11 കോൽ 53 അംഗുലമാണ്. 56 കോലാണ് ചുറ്റളവ്.

ഭക്തർക്ക് ദർശനം നടത്തുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. 2.5 ലക്ഷമാണ് യജ്ഞശാലയുടെ നിർമാണ ചെലവ്. എട്ട് ദിവസം നടക്കുന്ന അഷ്ടബന്ധ സഹസ്രകലശത്തിന് 17 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ചിറക്കര തെക്കെ ഇല്ലത്ത് പ്രസാദ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.

ഊരാണ്മ ദേവസ്വം ബോർഡും, ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണസമിതിയും ഭക്തരുടെ സഹകരണത്തോടെയാണ് കലശം നടത്തുന്നതെന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് കെ.എൻ.ശ്രീകുമാർ പറഞ്ഞു. കലശ നടത്തിപ്പിനായി കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

മനോജ് ഇടപ്പാട്ടിലാണ് ജനറൽ കൺവീനർ. വി.ആർ. ശ്രീകുമാർ വരവുകാലാ, പി.ടി. അനീഷ്, ശശി കല്ലരി, പ്രവീൺ, മഹേഷ്, പ്രകാശ് ബാബു, എൻ.പി. പ്രസാദ്, കമലാസനൻ എന്നിവരാണ് കൺവീനർമാർ. നേരത്തേ തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ദൈവജ്ഞൻ കടുക്കര സജീവന്റെ നേതൃത്വത്തിൽ നടത്തിയ ഒറ്റരാശി ദേവപ്രശ്ന പരിഹാരക്രിയകളുടെഭാഗമായാണ് അഷ്ടബന്ധ സഹസ്രകലശം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..