പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഇഞ്ചി കൃഷിചെയ്യുന്നു
പുതുവേലി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും പുതുവേലിയിലെ കുട്ടികൾ കൃഷിപാഠം പഠിക്കാൻ സ്കൂളിലെത്തിക്കഴിഞ്ഞു. ഇത്തവണ ഇഞ്ചിക്കൃഷിയാണ് ഇവർ ചെയ്യുന്നത്. പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലാണ് കുട്ടികൾ കൃഷിചെയ്യുന്നത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും നടത്തി. വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സാനി ജോർജ് കുട്ടികൾക്ക് ക്ലാസെടുത്തു. ഗ്രാമപ്പഞ്ചായത്തംഗം ജിൻസൺ ജേക്കബ്, കാർഷിക വികസനസമിതി അംഗങ്ങൾ, പി.ടി.എ. പ്രസിഡന്റ് ടി.കെ.സുനിൽകുമാർ, സി.പി.ജോയ് ചിറയത്ത്, ബിജോ കുരുവിള തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..