വയലാ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. (മാത്‌സ്), യു.പി.എസ്.ടി., എഫ്.ടി.എം. എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
31-ന് രാവിലെ പത്തിനാണ് ഇന്റർവ്യു. അധ്യാപക ഒഴിവുകളിലേക്ക് കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പൊൻകുന്നം : ഗവ. ഹൈസ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകതസ്തിക, ഫുൾടൈം മീനിയൽ തസ്തിക എന്നീ ഒഴിവുകളുണ്ട്. അധ്യാപകതസ്തികയിൽ പി.എസ്.സി. റാങ്കുപട്ടികയിലുള്ളവർക്കും കെ.ടെറ്റ് പാസായവർക്കും മുൻഗണനയുണ്ട്. മീനിയൽ തസ്തികയിൽ 18 മുതൽ 45 വരെ പ്രായമുള്ള ആരോഗ്യമുള്ളയാളാവണം. കൂടിക്കാഴ്ച ജൂൺ ഒന്നിന് 11-ന്.
തൃക്കോതമംഗലം : ഗവ.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, പാർട്ട് ടൈം ഹിന്ദി എന്നീ തസ്തികകളിലേക്ക് താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബുധനാഴ്ച രണ്ടുമണിക്ക് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
നീണ്ടൂർ : എസ്.കെ.വി. ഗവ.എച്ച്.എസ്.എസിൽ എൽ.പി.എസ്.ടി.(ഒരു മാസത്തേക്ക്), യു.പി.എസ്.ടി. പാർട്ട് ടൈം(സംസ്കൃതം) അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പങ്കെടുക്കണം. ഫോൺ: 9562996109
ചിങ്ങവനം : ഗവ.യു.പി.എസിൽ എൽ.പി. വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. വ്യാഴാഴ്ച 11-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ടി.ടി.സി., കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.
ചെങ്ങളം : ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.എ. ഹിന്ദി തസ്തികയിൽ ഒരു ഒഴിവുണ്ട്. ബുധനാഴ്ച രാവിലെ 10.30-നാണ് അഭിമുഖം.
അയ്മനം : കരീമഠം ഗവ.വെൽഫെയർ യു.പി. സ്കൂളിൽ രണ്ട് അധ്യാപകരുടെ (എൽ.പി.എസ്.എ.-1, യു.പി.എസ്.-1) ഒഴിവുണ്ട്. ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡേറ്റയുമായി നേരിട്ട് ഓഫീസിലെത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..