• എം.സി.റോഡിൽ റേഷൻകടപ്പടി ബസ്‌സ്റ്റോപ്പിനുസമീപം മിനി എം.സി.എഫിനുചുറ്റും മാലിന്യം തള്ളിയനിലയിൽ
കാണക്കാരി : എം.സി.റോഡിൽ റേഷൻകടപ്പടി ബസ്‌സ്റ്റോപ്പിനുസമീപം മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെയെടുപ്പിച്ചു. മാസങ്ങളായി ഇവിടത്തെ മിനി എം.സി.എഫിനുചുറ്റും മാലിന്യം അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. പഞ്ചായത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. പിന്നീട് ഗ്രാമസഭ തീരുമാനപ്രകാരം മാലിന്യം നാട്ടുകാർ കുഴിച്ചുമൂടുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന് ബോർഡും സ്ഥാപിച്ചിരുന്നു. ഇവിടെയാണ് വീണ്ടും മാലിന്യം കൊണ്ടുവന്നിട്ടത്.
മാലിന്യത്തിൽനിന്ന് ലഭിച്ച ഫോൺ നമ്പരിൽനിന്ന്, വള്ളിക്കാട്ടുള്ള ഒരു കാറ്ററിങ് സ്ഥാപനത്തിലെ മാലിന്യമാണെന്ന് കണ്ടെത്തി, ഉടമയെ വിളിച്ചുവരുത്തി തിരികെയെടുപ്പിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..