അരുവിത്തുറ ലയൺസ് ക്ലബ്ബ് വാർഷികാഘോഷം


അരുവിത്തുറ : ലയൺസ് ക്ലബ്ബിന്റെ വാർഷികവും പുതിയ സാരഥികളുടെ സ്ഥാനാരോഹണവും നടന്നു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് ഷാജിമോൻ മാത്യു അധ്യക്ഷത വഹിച്ചു. ഡോ. കുര്യച്ചൻ ജോർജ് പ്രസിഡന്റായുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് ലയൺസ് ക്ലബ്ബ് മുൻ ഗവർണർ ജോയ്‌ തോമസ് നേതൃത്വം നൽകി. മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318-ലെ മികച്ച സെക്രട്ടറിപദം നേടിയ സിബി മാത്യു പ്ലാത്തോട്ടത്തിനെ ആദരിച്ചു. അശ്വതി ജോയ്‌, ഷാജിമോൻ മാത്യു, ബെന്നി കിണറ്റുകര, സണ്ണി അഗസ്റ്റിൻ, ജോസ് മനയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..