പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഫുട്‌ബോൾ പരിശീലിക്കുന്ന കുട്ടികൾക്ക് സന്തോഷ് ട്രോഫി താരം വി.മിഥുൻ ജഴ്‌സി വിതരണം ചെയ്യുന്നു
പുതുവേലി : പുതുവേലിയിലെയും പരിസര പ്രദേശങ്ങളിലെയും ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയമായ ഫുട്‌ബോൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങിയ ഫുട്‌ബോൾ പരിശീലന കേന്ദ്രത്തിലെ കുട്ടികൾക്ക് ജേഴ്‌സി സമ്മാനിച്ചു. സന്തോഷ് ട്രോഫി കേരള ടീമിലെ ഗോൾകീപ്പർ വി.മിഥുൻ േജഴ്‌സികൾ വിതരണം ചെയ്തു.
സ്‌കൂളിലെത്തിയ മിഥുനെ ജില്ലാപഞ്ചായത്തംഗം പി.എം.മാത്യു പൊന്നാട അണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചു. സ്‌കൂൾ പ്രഥമാധ്യാപകനും മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരവും അംഗീകൃത കോച്ചും ആയ ടി.പവിത്രൻ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, വൈസ് പ്രസിഡന്റ് തങ്കമണി ശശി, മുൻ സന്തോഷ് ട്രോഫി താരം നെറ്റോ ബെന്നി, ജിമ്മി െജയിംസ്, ജോമോൻ കുന്നേൽ, സജേഷ് ശശി, ജിൻസൺ ജേക്കബ്, പി.ടി.എ. പ്രസിഡന്റ് ടി.ആർ.സുനിൽകുമാർ, നാലാനിക്കൂട്ടം ചെയർമാൻ ഷെറിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..