അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്ന വനിതാ സ്വയംരക്ഷാ പരിശീലന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
അരുവിത്തുറ : അരുവിത്തുറ കോളേജിലെ പെൺകുട്ടികൾക്ക് സ്വയംരക്ഷാ പരിശീലനം നൽകി.
അരുവിത്തുറ സെന്റ് ജോർജ് കോളേജ് വുമൻ സെല്ലിന്റെ അഭിമുഖ്യത്തിൽ കേരള പിങ്ക് പോലീസിന്റെയും ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും സഹായത്തോടെയാണ് സ്വയരക്ഷ നേടാൻ വിദ്യാർഥിനികൾക്ക് പരിശീലനം ലഭിച്ചത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് നിർവഹിച്ചു. ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.
ജനമൈത്രി പോലീസ് ചാർജ് ഓഫീസർ എ.എസ്.ഐ. ബിനോയി തോമസ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, വുമൻ സെൽ കോ-ഓർഡിനേറ്റർ തേജിമോൾ ജോർജ്, നാൻസി വി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. പരിശീലന പരിപാടിക്ക് വനിതാ സ്വയരക്ഷാ പരിശീലന പരിപാടി ജില്ലാ കോ-ഓർഡിനേറ്റർ ക്ഷേമാ സുഭാഷ്, സിസിരാ മോൾ തുടങ്ങിയവർ ക്ലാസ് നയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..