വാകത്താനം ജെറുസലേം മൗണ്ട് ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ സഹകരണത്തോടെ ആരംഭിച്ച മാതൃഭൂമി ‘സീഡ്’ പ്രവർത്തനം വാകത്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
വാകത്താനം : വാകത്താനം ജെറുസലേം മൗണ്ട് ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ സഹകരണത്തോടെ മാതൃഭൂമി ‘സീഡ്’ പ്രവർത്തനംതുടങ്ങി. വാകത്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ ഫാ.സി. ജോൺ ചിറത്തിലാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷനായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ പരിസ്ഥിതി എൻജിനീയർ ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹാളിൽ ഗായകസംഘത്തിന്റെ പ്രാർഥനാഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്. സ്റ്റാഫ് സെക്രട്ടറി തോമസ് എം.ചെറിയാൻ സീഡിന്റെ പ്രവർത്തനം കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷൈനി അനിൽ, എ.ജി. പാറപ്പാട്ട്, പി.ടി.എ. പ്രസിഡന്റ് പി.ടി. മാത്യു, പ്രിൻസിപ്പൽ ഇൻചാർജ് ആഷ എലിസബത്ത് ജേക്കബ്, പ്രഥമാധ്യാപിക ജിജി അലക്സാണ്ടർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജെൻസി ജെയ്സൺ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജോളി ജോർജ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..