അരുവിത്തുറ : സെന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ വായന വാരാചരണങ്ങളുടെ ഭാഗമായി വായനയുടെ കലയും ഉള്ളടക്കവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സെമിനാർ ഭോപ്പാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്സ് എജ്യൂകേഷൻ ആൻഡ് റിസേർച്ചിലെ അധ്യാപകൻ ഡോ. വി.എസ്. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിയൻ പാലക്കപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ജോർജ് പുല്ലുകാലയിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, തേജിമോൾ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഈരാറ്റുപേട്ട : എം.ഇ.എസ്. കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനവാരാചരണ സമ്മേളനവും സെമിനാറും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.എം. റഷീദ് ഉദ്ഘാടനം ചെയിതു.
അസി. പ്രൊഫസർ യാസിർ പാറയിൽ മുഖ്യപ്രഭാഷണം നടത്തി.
ചേന്നാട് : ചേന്നാട് നിർമ്മല എൽ.പി. സ്‌കൂളിലെ കുട്ടികളും അധ്യാപകരും ലാൽ ബഹദൂർ മെമ്മോറിയൽ പഞ്ചായത്ത് ലൈബ്രറിയിൽ സന്ദർശനം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..