കാണക്കാരി : പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കാർഷിക സെമിനാറും സൗജന്യ വിത്തുവിതരണവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എൻ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാണക്കാരി കൃഷി ഓഫീസർ വി.എം.ഷിജിനി സെമിനാറിന് നേതൃത്വം നൽകി. സൗജന്യ വിത്തുവിതരണത്തിന്റെ ആദ്യപായ്ക്കറ്റ് സി.എൻ.നാരായണൻ നമ്പൂതിരി ഏറ്റുവാങ്ങി. യോഗത്തിൽ മുൻ ലൈബ്രറി സെക്രട്ടറി എം.ജെ.ജോസ് മഞ്ഞപ്പള്ളിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എൻ.ഉണ്ണിക്കൃഷ്ണൻ നായർ, ആർ.സി.മനോജ്, കെ.എൻ.ജഗജിത്ത്, ലൈബ്രറി സെക്രട്ടറി പി.എൻ.മുരളീധരൻ നായർ, കെ.മന്മഥൻ എന്നിവർ പ്രസംഗിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..