പുതുവേലി : കോട്ടയം-എറണാകുളം ജില്ലാ അതിർത്തിയായ ചോരക്കുഴി പാലം കവലയിൽ ഫാസ്റ്റ് പാസഞ്ചർ ബസിന് സ്റ്റോപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ബസ് കയറി ഇറങ്ങണമെങ്കിൽ കിലോമീറ്ററുകൾ ദൂരെയുള്ള സ്റ്റോപ്പിനെ ആശ്രയിക്കണം.
ഇവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരെ കിലോമീറ്ററുകൾ ദൂരെ കൊണ്ടുപോയി ഇറക്കി വിടുകയാണ് ചെയ്യുന്നത്.
വിവിധ ജീവനക്കാർ, സ്‌കൂൾകുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഈ ബസ്‌സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സി. നഷ്ടത്തിലായിരിക്കെ ആളുകളെ കയറ്റാതെയുള്ള കെ.എസ്.ആർ.ടി.സി. യുടെ ഈ അനാസ്ഥ പറഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയെങ്കിലും പ്രയോജനപ്പെട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..