• സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ ഡിവൈ.എസ്.പി. ശ്രീകുമാറിന്റെ കോലം കത്തിക്കുന്നു
മാടപ്പള്ളി: മാഫിയാ ബന്ധത്തിന്റെ പേരിൽ കുറ്റാരോപിതനായി വകുപ്പുതല അന്വേഷണം നേരിടുന്ന ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിനെ സർവീസിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ കോലം കത്തിച്ചു. മാർച്ച് 17-ന് മാടപ്പള്ളിയിൽ കെ.റെയിൽ പ്രതിഷേധക്കാരെ ക്രൂരമായി മർദിക്കുകയും സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും നിരവധി കള്ളകേസുകൾ എടുക്കുകയും ചെയ്തതിന് നേതൃത്വം വഹിച്ചയാളാണ് ഡിവൈ.എസ്.പി. ശ്രീകുമാറെന്ന് സമിതി ആരോപിച്ചു. വി.ജെ.ലാലി, ബാബു കുട്ടൻചിറ, സുധാ കുര്യൻ, ജിൻസൺ മാത്യു, സിന്ധു െജയിംസ്, ലൈസാമ്മ മുളവന, ഡി.സുരേഷ്, ജയശ്രീ പ്രഹ്ലാദൻ, സിനി വർഗീസ്, അഭിഷേക് ബിജു എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..